ശ്രീപത്മനാഭസ്വാമിയുടെ നഷ്ടപ്പെട്ട 13 പവൻ തിരിച്ചുകിട്ടി; കണ്ടെത്തിയത് ബോംബ് സ്ക്വാഡ്; മോഷണമെന്ന് ഉറപ്പിച്ച് പോലീസ്

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം തിരികെകിട്ടി. ക്ഷേത്രത്തിലെ മണൽപ്പരപ്പിൽ നിന്നാണ് സ്വർണം കിട്ടിയത്. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. സ്വർണം എങ്ങനെ ഇവിടെയെത്തി എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല.
ശ്രീകോവിലിലെ താഴികക്കുടങ്ങൾ സ്വർണം പൂശാൻ വച്ചിരുന്ന 13.5 പവൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് കാണാതായത്. ക്ഷേത്രകവാടം പണിയാനായി സംഭാവന ലഭിച്ചതാണ് ഇത്. ഓരോ ദിവസവും പണിക്കുള്ള സ്വർണം അളന്ന് തൊഴിലാളികൾക്ക് നൽകും. ഇന്നലെ ഇങ്ങനെ സ്വർണം തൂക്കിയപ്പോഴാണ് 107 ഗ്രാം കാണാനില്ലെന്ന് മനസിലായത്.
മെയ് ഏഴിനാണ് അവസാനമായി ജോലി നടന്നത്. അന്നത്തെ പണി പൂർത്തിയാക്കി ലോക്കർ പൂട്ടുന്നതിന് മുൻപ് മോഷണം നടന്നിരിക്കാം എന്നാണ് പൊലീസിൻറെ നിഗമനം. ലോക്കർ പൊളിച്ചിട്ടില്ല എന്നതിനാൽ ക്ഷേത്രത്തിനുള്ളിൽ ഉള്ളവർ തന്നെയാകാം ഈ ശ്രമത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here