15 കോടിയുടെ സ്വർണം! ഉരുക്കി വിൽക്കുന്ന രഹസ്യ കേന്ദ്രങ്ങൾ; ഡിആർഐ പൊക്കിയത് വമ്പൻ സ്രാവുകളെ

മുംബൈയിൽ വൻ സ്വർണക്കടത്ത് റാക്കറ്റ് തകർത്തു ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് (DRI). 15.05 കോടി വിലമതിക്കുന്ന 11.88 കിലോഗ്രാം സ്വർണം, 8.72 കിലോഗ്രാം വെള്ളിയും പിടിച്ചെടുത്തു. ഇതിന്റെ സൂത്രധാരൻ ഉൾപ്പെടെ 11 പേരെയാണ് അറസ്റ്റ് ചെയ്തത്.

സ്വർണം ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്ന്, ഉരുക്കിയ ശേഷം അനധികൃതമായി വിൽക്കാനായിരുന്നു ഇവരുടെ പദ്ധതി. മുംബൈയിൽ സ്വർണം കടത്തുകയും ഉരുക്കുകയും ചെയ്യുന്ന സംഘത്തെക്കുറിച്ച് ഡിആർഐ മുംബൈ സോണൽ യൂണിറ്റിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന്, നഗരത്തിലെ നാല് സ്ഥലങ്ങളിൽ ഡിആർഐ സംഘം ഒരേസമയം റെയ്ഡ് നടത്തി. ഇതിൽ രണ്ട് അനധികൃത സ്വർണം ഉരുക്കുന്ന യൂണിറ്റുകളും (Melting Units) രണ്ട് രജിസ്റ്റർ ചെയ്യാത്ത കടകളും കണ്ടെത്തി.

കടത്തിക്കൊണ്ടുവന്ന സ്വർണം ഉരുക്കി ബാറുകളോ മറ്റ് രൂപങ്ങളോ ആക്കി മാറ്റുന്നതാണ് ഇവരുടെ രീതി. പൂർണ്ണമായി പ്രവർത്തിക്കുന്ന യൂണിറ്റുകളും ഇവിടെ കണ്ടെത്തി. ഈ യൂണിറ്റുകളിൽ നിന്ന് 6.35 കിലോഗ്രാം സ്വർണം പിടിച്ചെടുക്കുകയും അവിടെ ജോലി ചെയ്തിരുന്ന നാല് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സൂത്രധാരനുമായി ബന്ധമുള്ള രണ്ട് കടകളിൽ നടത്തിയ തുടർ പരിശോധനയിൽ 5.53 കിലോഗ്രാം സ്വർണ്ണ ബാറുകളും കണ്ടെടുത്തു.

15.05 കോടി രൂപ വിലവരുന്ന 11.88 കിലോഗ്രാം 24 കാരിയറ്റ് സ്വർണവും 13.17 ലക്ഷം രൂപ വിലവരുന്ന 8.72 കിലോഗ്രാം വെള്ളിയുമാണ് ഡിആർഐ പിടിച്ചെടുത്തത്. പ്രധാന പ്രതി മുൻപും സമാനമായ കടത്ത് കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് വിവരം. ഇയാളുടെ അച്ഛനെയും ജീവനക്കാരെയുമാണ് കസ്റ്റഡിയിൽ എടുത്തത്. എല്ലാ പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top