ചെങ്കോട്ടയിൽ സുരക്ഷാ വീഴ്ച; ജൈന മത ചടങ്ങിൽ നിന്ന് മോഷണം പോയത് കോടികളുടെ ‘സ്വർണ്ണ കലശം’

ഡൽഹിയിൽ ചെങ്കോട്ട സമുച്ചയത്തിന് സമീപം നടന്ന ജൈന മത ചടങ്ങിനിടെയാണ് കോടികൾ വിലമതിക്കുന്ന സ്വർണ്ണ കലശം മോഷണം പോയത്. ഓഗസ്റ്റ് 15ന് മുതൽ സെപ്റ്റംബർ 9 വരെ നീളുന്ന 10 ദിവസത്തെ ‘ദസലക്ഷൻ മഹാപർവ്’ ചടങ്ങിനിടെയാണ് മോഷണം നടന്നത്. ജൈന പുരോഹിതന്റെ വേഷം ധരിച്ചാണ് കള്ളൻ എത്തിയത്. പ്രതി വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് മോഷ്ടിക്കുന്നത് സിസിടിവിയിൽ ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു.

ബിസിനസുകാരനായ സുധീർ ജെയിൻ ആണ് പ്രാർത്ഥനയ്ക്കായി കലശം പതിവായി വേദിയിൽ എത്തിക്കുന്നത്. മോഷണം പോയ ചൊവ്വാഴ്ച വിഐപി ക്രമീകരണങ്ങൾ കാരണം സുരക്ഷയിൽ വീഴ്ച പറ്റിയെന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് ചടങ്ങിന് വിശിഷ്ടാതിഥിയായി ലോക്‌സഭാ സ്പീക്കർ ഓം ബിർളയും ഉണ്ടായിരുന്നു. 760 ഗ്രാം സ്വർണ്ണത്തിൽ തീർത്തതായിരുന്നു കലശം. കൂടാതെ ഏകദേശം 150 ഗ്രാം വജ്രങ്ങൾ, മാണിക്യങ്ങൾ, മരതകങ്ങൾ എന്നിവകൊണ്ട് അലങ്കരിച്ചിരുന്നു. കലശത്തോടൊപ്പം മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷപെട്ടതായും വിവരമുണ്ട്.

വിഐപികൾ പോയതിനുശേഷമാണ് വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായതായതെന്നാണ് സംഘാടകൻ പറഞ്ഞത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനാൽ എത്രയും വേഗം തന്നെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ മുൻപും സമാനമായ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അതീവ സുരക്ഷാ വേണ്ട ചെങ്കോട്ടയിൽ ഇങ്ങനെയൊരു വീഴ്ചയുണ്ടായത് ആശങ്ക ഉയർത്തിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top