ഗുണ്ടകൾക്ക് പിടിവീഴും സൂക്ഷിച്ചോ; ഡിജിപി രവാഡ ചന്ദ്രശേഖരൻ പണി തുടങ്ങി

ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി സംസ്ഥാന പൊലീസ്. കേരളത്തിൽ വർധിച്ചു വരുന്ന അക്രമ പരമ്പരകളുടെയും ലഹരി പാർട്ടികളെയും കടിഞ്ഞാൺ ഇടാൻ നീക്കം. പൊലീസ് മേധാവി രവാഡ ചന്ദ്രശേഖറിൻ്റെ നിർദ്ദേശപ്രകാരം ക്രമസമാധാന ചുമതയുള്ള എഡിജിപി എച്ച് വെങ്കിടേഷാണ് ഗുണ്ടകളോട് വിട്ടുവീഴ്ച വേണ്ടെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. തൃശ്ശൂരിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. രാത്രികാല പട്രോളിങ് ശക്തമാക്കാനും നിർദ്ദേശമുണ്ട്.
സ്ഥിരം കുറ്റവാളികൾക്കു കർശന നിരീക്ഷണം ഏർപ്പെടുത്തും. കാപ്പ ചുമത്തപ്പെട്ടവരുടെ പ്രവർത്തനങ്ങളും പൊലീസ് നിരീക്ഷിക്കും. ജില്ലാ അടിസ്ഥാനത്തിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ സ്ട്രൈക്കിംഗ് ടീം രൂപികരിക്കും. സബ് ഡിവിഷനിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിലും സ്ട്രൈക്കിംഗ് ടീം വേണമെന്ന് നിർദ്ദേശമുണ്ട്. രാത്രി കാലങ്ങളിൽ സ്ട്രൈക്കിംഗ് ടീം പൂർണ്ണ സജ്ജമായിരിക്കണമെന്നും നിർദ്ദേശമുണ്ട്. ഈ പ്രവർത്തനങ്ങൾ പ്രതിദിനം വിലയിരുത്താൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here