മെന്റലിസത്തിലൂടെ ഹോട്ടൽ ജീവനക്കാരെനെ ഞെട്ടിച്ച് മുതുകാട്; ആഫ്രിക്കയിൽ വീഡിയോ വൈറൽ

ഖത്തർ സന്ദർശനത്തിന് ശേഷം തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് മജീഷ്യൻ ഗോപിനാഥ് മുതുകാട്. തന്റെ യാത്രയിൽ സംഭവിക്കുന്ന കാര്യങ്ങൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കുകയും ചെയ്യാറുണ്ട്. അങ്ങനെ പങ്കു വെച്ച ഒരു വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആകുന്നത് .
താൻ ഒരു മജീഷ്യൻ ആണെന്ന് മനസിലാക്കിയ ഖത്തറിലേ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ഒരു മാജിക് കാണിക്കാമോ എന്ന് ചോദിച്ചു. ഒരു ബുക്ക് വെച്ച് കലക്കൻ ഒരു മാജിക് അങ്ങ് കാണിച്ചു. ഒരു ബുക്ക് എടുത്ത ശേഷം അതിൽ ഇഷ്ടപെട്ട ഒരു പേജ് എടുക്കാനും അതിൽ ഒരു വാക്ക്, പേജ് നമ്പർ എന്നിവ മനസിൽ കൊണ്ട് വരാൻ ആവശ്യപ്പെട്ടു.
മെന്റലിസത്തിലൂടെ ഗോപിനാഥ് മുതുകാട് റിസപ്ഷനിസ്റ്റിന്റെ മനസിലുള്ള ആ പുസ്തകത്തിലെ പേജ് നമ്പറും വാക്കും കൃത്യമായി പറഞ്ഞു. ഇതോടെ ആഫ്രിക്കൻ റിസപ്ഷനിസ്റ്റ് ഒന്ന് ഞെട്ടി. ആഫ്രിക്കൻ റിസപ്ഷനിസ്റ്റിന്റെ സന്തോഷമടക്കാനാകാതെ തുള്ളി ചാടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here