സ്‌കൂളിൽ മുട്ട പുഴുങ്ങിയതിൽ പ്രതിഷേധം; ടിസി വാങ്ങി 84 വിദ്യാർഥികൾ

കർണാടകയിലെ ആലക്കെരെയിലെ സർക്കാർ സ്കൂളിൽ 84 വിദ്യാർഥികൾ സ്‌കൂളിൽ മുട്ട പുഴുങ്ങിതിൽ പ്രതിഷേധിച്ച് ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് വാങ്ങി. തദ്ദേശീയരുടെ പുണ്യസ്ഥലമായ വീരഭദ്രസ്വാമി ക്ഷേത്രത്തിൽ സമീപം സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ മുട്ട പാചകം ചെയ്യുന്നതിൽ തദ്ദേശവാസികളായ ലിംഗായത് സമുദായം പ്രതിഷേധമറിയിച്ചിട്ടുണ്ട്. ശിവനെ ആരാധിക്കുന്ന ലിംഗായത് സമുദായത്തിപെട്ടവരാണ് രാജി വച്ച വിദ്യാർഥികളും.
Also Read : ബലാത്സംഗത്തെ എതിർത്ത ഒന്നാം ക്ലാസുകാരിയെ പ്രിൻസിപ്പൽ കൊലപ്പെടുത്തി; മൃതദേഹം കാറില്‍ സൂക്ഷിച്ചു
ശിവക്ഷേത്രത്തിന് സമീപമുള്ള സ്‌കൂളിൽ മുട്ട പാകം ചെയ്യുന്നതിനെ മാതാപിതാക്കൾ രംഗത്ത് വന്നിരുന്നു. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കർണാടക സർക്കാർ വിദ്യാർഥികൾക്ക് വേവിച്ച മുട്ട അല്ലെങ്കിൽ പഴം എന്നിവ തിരഞ്ഞെടുക്കാൻ അവസരം നൽകിയിരുന്നു. സ്കൂളിൽ മുട്ട പാചകം ചെയ്യുന്നത് തങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്നതാണെന്നാണ് ടിസി വാങ്ങിയ രക്ഷകർത്താക്കൾ പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here