അയ്യപ്പ സംഗമത്തിന് സർക്കാരിന്റെ സ്പോൺസറാര്? ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ചോദ്യമേറ്റെടുത്ത് സോഷ്യൽ മീഡിയയിലും ചർച്ചകൾ

ആഗോള അയ്യപ്പ സംഗമത്തിന് പിന്നിൽ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യമാണെന്ന് ആരോപിക്കുന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്. പരിപാടിയിൽ രാഷ്ട്രീയം ഉണ്ടെന്ന ഹർജിക്കാരൻ്റെ വാദം പൂർണമായി മനസിലാകുന്നില്ല എന്ന് പറഞ്ഞ കോടതി, സർക്കാർ അഭിഭാഷകരോട് പരിപാടിയുടെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ വിശദീകരണം ഉണ്ടായില്ല. അടുത്ത ദിവസം ഇക്കാര്യങ്ങൾ അറിയിച്ചാൽ മതിയെന്ന് കോടതിയും സമ്മതിച്ചെങ്കിലും സ്പോൺസറുടെ കാര്യത്തിൽ വ്യക്തത വേണമെന്ന് എടുത്ത് പറഞ്ഞതാണ് ഇപ്പോൾ ചർച്ചയകുന്നത്.

ALSO READ : എന്‍എസ്എസും വിശ്വാസികളും എതിരാകുമോ എന്ന് ഭയം; ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചില്ല; സര്‍ക്കാരിനോട് ചോദ്യങ്ങള്‍

അയ്യപ്പ സംഗമത്തിൻ്റെ പേരിൽ സർക്കാരിനോ ദേവസ്വം ബോർഡിനോ യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നില്ലെന്നും എല്ലാം സ്പോൺസർഷിപ്പിലൂടെയാണ് നടത്തുന്നത് എന്നുമുള്ള വാദത്തിലാണ് ഹൈക്കോടതി പിടിച്ചത്. സ്പോൺസർ ആരെന്ന് സർക്കാർ പക്ഷത്തിന് ബോധിപ്പിക്കാൻ കഴിഞ്ഞതുമില്ല. ഈ സാഹചര്യത്തിലാണ് അതിൽ വ്യക്തത വേണമെന്ന് പറഞ്ഞ കോടതി, അത് സുതാര്യവും വിശ്വാസ്യത ഉറപ്പുവരുത്തുന്നതും ആകണമെന്ന് നിർദേശിച്ചത്. ഇതടക്കം കാര്യങ്ങൾ ഹർജി അടുത്ത തവണ പരിഗണിക്കുമ്പോൾ സർക്കാർ വിശദീകരിക്കേണ്ടി വരും.

Also Read :  സിപിഎമ്മിന്റെ ആഗോള അയ്യപ്പ സംഗമത്തിന് ചെക്ക് വച്ച് വിശ്വാസ സം​ഗമം; നടക്കുന്നത് ബിജെപി പിന്തുണയോടെ !!!/

അടുത്തകാലത്തായി സർക്കാർ ഔദ്യോഗികമായി സംഘടിപ്പിച്ച പരിപാടികളിൽ ചിലതിൻ്റെ പോലും സ്പോൺസർമാരുടെ വിവരങ്ങൾ മൂടിവച്ചിരുന്നു. അയ്യപ്പ സംഗമത്തിൻ്റെ കാര്യത്തിൽ എന്തായാലും ഈ സ്ഥിതി പറ്റില്ലെന്ന് തന്നെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ ഇടപെടലോടെ ഉറപ്പായിരിക്കുന്നത്. മാത്രവുമല്ല, സർക്കാരിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ഹർജിയിലെ ആരോപണത്തിൽ തൽക്കാലം ഇടപെട്ടിട്ടില്ല എങ്കിലും അക്കാര്യത്തിലും സർക്കാർ ജാഗ്രത പുലർത്തേണ്ട സ്ഥിതിയുമാണ് ഉണ്ടായിരിക്കുന്നത്. ഇത് തന്നെയാണ് സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുന്നത്. സ്പോൺസറുടെ വിവരം മൂടിവയ്ക്കാനാണോ സർക്കാർ നീക്കമെന്ന തരത്തിലാണ് ചർച്ചകൾ ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top