യോഗേഷ് ഗുപ്തയെ കേരളത്തിൽ തളച്ചിടാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി; നിർണായക ഇടപെടലുമായി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

ഡിജിപി യോഗേഷ് ഗുപ്തയുടെ കേന്ദ്ര നിയമനവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് തിരിച്ചടി. വിജിലൻസ് ക്ലിയറൻസ് റിപ്പോർട്ട് നൽകാതെ വൈകിപ്പിക്കുന്ന നടപടിയിലാണ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നേരിട്ടത്. യോഗേഷ് ഗുപ്തയുടെ വിജിലൻസ് സ്റ്റാറ്റസ് റിപ്പോർട്ട് അഞ്ച് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സംസ്ഥാന സർക്കാരിന് ഉത്തരവ് നൽകി.
Also Read : യോഗേഷ് ഗുപ്തയെ തിരുത്തി മനോജ് എബ്രഹാം; വിജിലൻസിലെ വിവാദ സർക്കുലർ പിൻവലിച്ചു
യോഗേഷിന് വിജിലൻസ് ക്ലിയറൻസ് റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര സർക്കാർ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ കൃത്യമായ മറുപടി നൽകുകയോ റിപ്പോർട്ട് നൽകുകയോ ചെയ്തില്ല. തുടർന്നാണ് യോഗേഷ് ട്രിബ്യൂണലിനെ സമീപിച്ചത്. ഉദ്യോഗസ്ഥനെതിരെ അന്വേഷണം പുരോഗമിക്കുന്നു എന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചെങ്കിലും, എന്ത് അന്വേഷണം എന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുപടി നൽകാൻ സംസ്ഥാന സർക്കാരിനായില്ല. ഇതേ തുടർന്നാണ് ട്രിബ്യൂണലിന്റെ കർശന ഇടപെടൽ ഉണ്ടായിരിക്കുന്നത്.
Also Read : പി പി ദിവ്യക്കും സർക്കാരിനും ആശ്വാസം; നവീൻ ബാബുവിന്റെ ഭാര്യയുടെ ഹർജി തള്ളി
യോഗേഷ് ഗുപ്ത സംസ്ഥാന സർക്കാരിൻ്റെ കണ്ണിൽ കരടായിട്ട് കുറച്ചായി. വിജിലൻസ് മേധാവിയായിരിക്കേ സർക്കാരിൻ്റെ താൽപര്യം പരിഗണിക്കാതെ ചില അന്വേഷണങ്ങൾക്ക് ശ്രമിച്ചതാണ് കാരണം. എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂരിലെ സിപിഎം നേതാവ് പിപി ദിവ്യയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് മുതൽ, ഏറ്റവും ഒടുവിൽ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിനെതിരെ തുടങ്ങിവച്ച വിജിലൻസ് അന്വേഷണം വരെ യോഗേഷിനെ സർക്കാരിനും പാർട്ടിക്കും അനഭിമതനാക്കി.
Also Read : ഗണേഷ് കുമാറിനെ വെട്ടി സിഐടിയു; പത്തനാപുരത്ത് പോലും KSRTC ഇറക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ല
ഏപ്രില്‍ അവസാനമാണ് കേന്ദ്രം യോഗേഷ് ഗുപ്തക്കായി ക്ലിയറന്‍സ് ആവശ്യപ്പെട്ടത്. വിജിലന്‍സ് കേസോ അന്വേഷണങ്ങളോ ഉണ്ടോയെന്നത് കാര്യത്തിൽ പോലീസ് മേധാവിയില്‍ നിന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് വാങ്ങിയെങ്കിലും സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിന് നല്‍കിയില്ല. തുടര്‍ന്ന് ജൂണ്‍ ഒന്നിന് യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയുടെ പോര്‍ട്ടലിലും പരാതിനല്‍കി. എന്നിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ ആയിരുന്ന യോഗേഷ് തിരിച്ചെത്തിയ ശേഷമുള്ള നാല് വർഷത്തിനിടെ ഒമ്പത് മാറ്റങ്ങളാണ് ഉണ്ടായത്. മുതിർന്ന ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഒരു തസ്തികയിൽ കുറഞ്ഞത് രണ്ട് വർഷത്തെ സേവന കാലാവധി നിർബന്ധമാക്കുന്ന അഖിലേന്ത്യാ സർവീസ് ചട്ടങ്ങളൊന്നും പരിഗണിക്കാതെ ആയിരുന്നു ഈ മാറ്റങ്ങളെല്ലാം. ഫയർ ഫോഴ്സ് മേധാവിയായിരുന്ന യോഗേഷിനെ കഴിഞ്ഞയാഴ്ചയാണ് റോഡ് സേഫ്റ്റി കമ്മിഷണറാക്കി മാറ്റിനിയമിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here