ഓണത്തിന് എന്ത് പിണക്കം; മുഖ്യമന്ത്രിക്ക് ഒപ്പമിരുന്ന് ഗവർണർ ഘോഷയാത്ര കാണും

സർക്കാർ-രാജ്ഭവൻ ഏറ്റുമുട്ടൽ തുടരുന്നതിനാൽ ഗവർണർക്ക് ഇപ്രാവശ്യവും ഓണം വാരാഘോഷത്തിൽ പങ്കെടുക്കില്ലെന്ന വാർത്തകൾക്ക് വിരാമം.സംസ്‌ഥാന സർക്കാരിൻ്റെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്ലാഗ് ഓഫ് ചെയ്യും. 9നാണ് തിരുവന്തപുരത്ത് ഘോഷയാത്ര നടക്കുന്നത്. മുഖ്യമന്ത്രി ഫോണിലൂടെ ഗവർണറെ ക്ഷണിച്ചു. ചൊവ്വാഴ്ച മന്ത്രിമാർ നേരിട്ട് രാജ്ഭവനിലെത്തി ഔദ്യോഗികമായി ക്ഷണിക്കും.
Also Read : രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ ഗവർണർ; ഫോട്ടോകൾ പുറത്തുവിട്ട് രാജ്ഭവന്‍
ഓണം വാരാഘോഷങ്ങൾക്ക് സമാപനംകുറിച്ച് നടത്തുന്ന ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത് ഗവർണർ താന്നെയായിരിക്കും. തുടർന്ന് പ്രധാനവേദിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒപ്പമിരുന്ന് ഗവർണറും കുടുംബവും ഘോഷയാത്ര കാണും. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ 2022ലെ ഓണാഘോഷ പരിപാടിയിലേക്ക് സർക്കാർ ക്ഷണിച്ചിരുന്നില്ല. സെപ്റ്റംബർ 3 മുതൽ 9 വരെയാണ് ഇത്തവണത്തെ ഓണാഘോഷം സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ 33 വേദികളിലായാണ് ഓണാഘേഘാഷം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here