ഗവര്‍ണറുടെ അധികാരങ്ങള്‍ കേരളത്തിലെ കുട്ടികള്‍ പഠിക്കും; പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നതിനിടെ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ണായക നീക്കം. ഗവര്‍ണറുടെ അധികാരങ്ങള്‍ കുട്ടികളെ പഠിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് വകുപ്പ്. പാഠഭാഗങ്ങള്‍ക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കി കഴിഞ്ഞു. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലാകും ഗവര്‍ണറെക്കുറിച്ച് പഠിക്കുക.
ഗവര്‍ണറുടെ വിഷയം കൂടാതെ 1975ലെ ഇന്ദിരാ ഗാന്ധി സർക്കാർ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ, ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി, രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വഴിയൊരുക്കുന്ന ‘റിസോര്‍ട്ട് പൊളിറ്റിക്സ്’ എന്നിവയും ഈ അധ്യായത്തില്‍ വിശദമായി കുട്ടികളെ പഠിപ്പിക്കും.
പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം രണ്ടാം വാല്യം പാഠപുസ്തകത്തിലെ ‘ജനാധിപത്യം ഒരു ഇന്ത്യന്‍ അനുഭവം’ എന്ന അധ്യായത്തിലാകും ഗവര്‍ണ്ണറുടെ അധികാരങ്ങളും ചുമതലകളും വിശദമായി പ്രതിപാദിക്കുക. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 58-ാം കരിക്കുലം കമ്മിറ്റി യോഗമാണ് പാഠഭാഗങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. ഈ പാഠപുസ്തകങ്ങള്‍ ഓണാവധിക്കു മുമ്പു തന്നെ കുട്ടികൾക്ക് എത്തിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here