സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് ആക്കം കൂട്ടി റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍; തെരുവില്‍ ഇറങ്ങാന്‍ എസ്എഫ്‌ഐ; ഇനി രംഗം കലുഷിതമാകും

സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മിലുള്ള പോര് വരും ദിവസങ്ങളില്‍ കനക്കും എന്ന് ഉറപ്പ്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് അനാദരവ് കാണിച്ചു എന്ന് ആരോപിച്ച് കേരള സര്‍വകലാശാലാ റജിസ്ട്രാറെ വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തു. സെനറ്റ് ഹാളിലെ ഗവര്‍ണറുടെ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലാണ് നടപടിയുണ്ടായത്.

സര്‍വകലാശാല തലപ്പത്തെ രാഷ്ട്രീയം കൂടി വ്യക്തമാക്കുന്നതാണ് റജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍. ഗവര്‍ണറോട് അനാദരവു കാട്ടിയെന്നും ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായും ചടങ്ങിനിടെയുണ്ടായ സംഭവങ്ങളില്‍ റജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുംഗവര്‍ണര്‍ക്കു വിസി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സീനിയര്‍ ജോയിന്റ് റജിസ്ട്രാര്‍ പി. ഹരികുമാറിന് റജിസ്ട്രാറുടെ ചുമതല നല്‍കി. രാജ്ഭവന്റെ അതൃപ്തി തന്നെയാണ് വിസിയിലൂടെ വ്യക്തമായത്.

വിസിയുടെ സവിശേഷ അധികാരം ഉപയോഗിച്ചാണ് സിന്‍ഡിക്കറ്റിനെ മറികടന്ന് വിസിയുടെ നടപടി ഉണ്ടായിരിക്കുന്നത്. ഇതില്‍ സിപിഎം അടക്കം കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തി കഴിഞ്ഞു. തെരുവില്‍ ഇറങ്ങി സമരം ചെയ്യുമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചു കഴിഞ്ഞു. ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പരിപാടിക്ക് നല്‍കി അനുമതി റജിസ്ട്രാര്‍ റദ്ദാക്കി. അപ്പോഴേക്കും ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top