ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് ജന്മദിന ആശംസ നേര്‍ന്ന് ഗവര്‍ണര്‍; നിലവിളക്ക് അടക്കം കൈനിറയെ സമ്മാനങ്ങളും

എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശംസയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ചത്.

നിലവിളക്കും മുണ്ടും അടക്കം നിരവധി സമ്മാനങ്ങളുമായാണ് ഗവര്‍ണര്‍ എത്തിയത്. ഭാര്യ കമല, മകള്‍ വീണ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവരാണ് ഗവര്‍ണറെ സ്വീകരിച്ചത്.

നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി എത്തിയതിന് പിന്നാലെയും മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ എത്തി കണ്ടിരുന്നു. എന്നാല്‍ പിന്നീട് ഗവര്‍ണര്‍ മുഖ്യമന്ത്രി ബന്ധം വഷളാകുന്ന കാഴ്ചയാണ് കണ്ടത്. അവസാന സമയങ്ങളില്‍ പരസ്പരം മുഖത്ത് പോലും നോക്കത്ത അവസ്ഥയിലായി. ഇതോടെ ഒരു യാത്രയയപ്പ് പോലും ഇല്ലാതെയാണ് ആരിഫ് ഖാനെ കേരളം മടക്കിയത്.

നിലവില്‍ രാജേന്ദ്ര ആര്‍ലേക്കറും സര്‍ക്കാരും തമ്മില്‍ നല്ല ബന്ധമാണ്. എന്നാല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങള്‍ രാജ്ഭവനില്‍ നിന്നുണ്ടാകുന്നുണ്ടെങ്കിലും പ്രകോപനമുണ്ടാകാതെ മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here