‘കണ്ണൂർ ജയിലിൽ കഞ്ചാവ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും; പണം മാത്രം മതി…’ തുറന്നു പറഞ്ഞ് ഗോവിന്ദച്ചാമി

കണ്ണൂർ ജയിലിൽ കഞ്ചാവും ലഹരി വസ്തുക്കളും സുലഭമെന്ന് ഗോവിന്ദച്ചാമി. ഫോൺ സൗകര്യവും ലഭ്യമാണ്. ഇതിനെല്ലാം പണം നൽകണം എന്ന് മാത്രം. ഇന്നലെ ജയിൽ ചാടിയ ശേഷം പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഗോവിന്ദച്ചാമിയുടെ ഇക്കാര്യം പറഞ്ഞത്. ജയിൽ ചാടാൻ തന്നെ ആരും സഹായിച്ചിട്ടില്ലെന്നും ഇയാൾ പറയുന്നു.

ഇന്നലെ പുലർച്ചെയാണ് അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടുന്നത്. പിന്നീട് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. സുരക്ഷാവീഴ്ച്ചയെ തുടർന്ന് നാലു ഉദ്യോഗസ്ഥരെയാണ് ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തത്. കൂടാതെ ജയിലിലെ സിസിടിവികളും ഇലക്ട്രിക് ഫെൻസിംഗിലും തകരാറുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

ഇന്നലെ രാവിലെ ആദ്യം നടത്തിയ പരിശോധനയിൽ തടവുകാരെല്ലാം ജയിലിൽ ഉണ്ടെന്ന് ആയിരുന്നു കണക്കുകൂട്ടൽ. പിന്നീട് മതിലിൽ തുണി കിടക്കുന്നത് കണ്ടപ്പോഴാണ് ആരോ രക്ഷപെട്ടു എന്ന് മനസ്സിലാകുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയത്. അതേസമയം, ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത സുരക്ഷയിൽ ആയിരുന്നു ജയിൽ മാറ്റം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top