ചാടിയ ഗോവിന്ദച്ചാമി പിടിയില്‍; കൊടുംക്രമിനലിന് ഇത്ര ലാഘവത്തില്‍ രക്ഷപ്പെടാന്‍ കഴിയുന്നതാണോ നമ്മുടെ ജയിലുകള്‍

ജയില്‍ ചാടിയ കൊടുംക്രിമിനല്‍ ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ നിന്ന് തന്നെയാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പരിസരത്ത് പ്രതിയെ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിലാണ് പ്രതി ഒളിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ച ഗോവിന്ദച്ചാമിയെ സാഹസികമായി പിടികൂടുക ആയിരുന്നു. നഗരത്തില്‍ അടക്കം പോലീസ് വ്യാപകമായ തിരിച്ചിലാണ് പോലീസ് നടത്തിയത്. സംസ്ഥാനം തന്നെ വിട്ടതായി കരുതി തിരിച്ചില്‍ വ്യാപിപ്പിക്കാന്‍ പോലീസ് ഒരുങ്ങുന്നതിന് ഇടയിലാണ് നഗരത്തില്‍ നിന്ന് തന്നെ പിടികൂടിയത്.
ട്രെയിനില്‍ നിന്നും സൗമ്യ എന്ന പെണ്‍കുട്ടിയെ തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊന്ന കൊടുംക്രിമിനലാണ് ഗോവിന്ദച്ചാമി. നിരവധി കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് ഇത്ര എളുപ്പത്തിൽ രക്ഷപ്പെടാന്‍ കഴിയുന്നതാണോ ജയിലിലെ സുരക്ഷാ സംവിധാനം എന്ന ചോദ്യമാണ് ഉയരുന്നത്. സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുകയായിരുന്നു. രാവിലെ സെല്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്. സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് പുറത്തെത്തിയത്. തുടര്‍ന്ന് കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിലെ ഫെന്‍സിങ്ങിനു മുകളിലേക്ക് കയറി രക്ഷപ്പെടുക ആയിരുന്നു.
ഗോവിന്ദച്ചാമിയെ 2011 നവംബര്‍ 11നു തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. എന്നാല്‍ 2016 സെപ്റ്റംബറില്‍ സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തം തടവായി ഇളവ് ചെയ്തു നല്‍കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here