ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ വീണ്ടും സസ്പെൻഷൻ; ഇത്തവണ നടപടി സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെതിരെ

കൊടും കുറ്റവാളിയായ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയതിൽ വീണ്ടും നടപടി. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടായ റിജോ ജോണിനെ സസ്പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നു ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മൂന്നു ഉദ്യോഗസ്ഥരെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവർക്കെതിരെയായിരുന്നു നടപടി.

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ഉള്ള എല്ലാ സാഹചര്യങ്ങളും ജയിലിൽ ഉണ്ടായിരുന്നു. കൃത്യമായുള്ള പരിശോധനകൾ ഒന്നും സെല്ലിനകത്തും പുറത്തും നടന്നില്ല. പ്രശ്നക്കാരായ കുറ്റവാളികളെ നിരീക്ഷിക്കാനുള്ള ജീവനക്കാരും വിശ്രമത്തിൽ ആയിരുന്നു. കൂടാതെ 24 മണിക്കൂറും നിരീക്ഷിക്കേണ്ട സിസിടിവി ക്യാമറകൾ നോക്കാനും ആളുണ്ടായിരുന്നില്ല. ഇതിനെല്ലാത്തിനും കാരണം സെല്ലുകളിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണെന്നാണ് കണ്ടെത്തൽ.

അതേസമയം, കേരളത്തിലെ ജയിലുകളിൽ 7367 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം മാത്രമാണ് ഉള്ളത്. എന്നാൽ ഈ സ്ഥലത്ത് നിലവിലുള്ളത് 10,375 പേരാണ്. എന്നാൽ ഇവിടെയൊന്നും മതിയായ ജീവനക്കാരുമില്ല. പൂജപ്പുര, കണ്ണൂർ, വിയൂർ എന്നീ സെൻട്രൽ ജയിലുകളുടെയും സ്ഥിതി ഇതുതന്നെ. ജീവനക്കാർക്ക് പതിനാറു മണിക്കൂറിലധികം ജോലി ചെയ്യേണ്ട അവസ്ഥയാണ് ഉള്ളത്. മാനുഫാക്ചറിംഗ് യൂണിറ്റിലെ ജോലികൾ, കോടതി യാത്ര തുടങ്ങി നിരവധി ജോലികളും വേറെയുണ്ട്. ഇതിനൊക്കെ ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോൾ തടവുകാരെ നിരീക്ഷിക്കാൻ ആളില്ലാതാകുന്ന അവസ്ഥയും വരാറുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top