ജയിലിന് മുന്നിലൂടെ ഗോവിന്ദച്ചാമി ഉലാത്തിയത് രണ്ട് തവണ; നോക്കുകുത്തിയായി കാവൽക്കാർ

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ചകൾ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുമ്പോളാണ് രണ്ടുതവണ ജയിലിനു മുന്നിലൂടെ ഗോവിന്ദച്ചാമി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്ന് തുടങ്ങിയ ഗോവിന്ദച്ചാമി ദിശ തെറ്റി ആദ്യം പോയത് തളിപ്പറമ്പ് ഭാഗത്തേക്കാണ്. വഴി തെറ്റിയത് മനസ്സിലാക്കി രാവിലെ ആറ് മണിയോടെ വീണ്ടും ജയിലിന് മുന്നിലൂടെ ഗോവിന്ദച്ചാമി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Also Read : ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ വീണ്ടും സസ്പെൻഷൻ; ഇത്തവണ നടപടി സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെതിരെ

കണ്ണൂർ സെൻട്രൽ ജയിലിലെ സെല്ലിൻ്റെ സമീപത്തുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. സെല്ലിന്റെ രണ്ട് കമ്പികൾ അറുത്തുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തു കടന്നത്. ഏറ്റവും താഴ്ഭാഗത്ത് നിന്ന് ഇഴഞ്ഞ് പുറത്തുകടക്കുകയായിരുന്നു. മൂന്ന് തവണ സെല്ലിനുള്ളിൽ കയറി സാധനങ്ങൾ എടുത്താണ് പുറത്തേക്കിറങ്ങിയത്. പിന്നാലെ വലിയ മതിലിന്റെ അടുത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

ഈ ദൃശ്യങ്ങൾ ലൈവായി മോണിറ്ററിൽ ദൃശ്യമാകുന്നുണ്ടായിരുന്നെങ്കിലും അത് നിരീക്ഷിക്കാൻ ജീവനക്കാർ ഇല്ലായിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. ജയില്‍ച്ചാട്ടത്തിൽ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജയില്‍ ജീവനക്കാരുടെയും സഹതടവുകാരുടെയും മൊഴിയെടുക്കും. ജയില്‍ ഡി ഐ ജി ഇന്ന് ഡി ജി പി ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top