വീടാകെ ഒളിക്യാമറ വച്ച് ഭാര്യയുടെ നഗ്നത പകർത്തി ഭർത്താവ് !! കൊടുംചതി കാട്ടിയത് സ്ത്രീധനബാക്കി കിട്ടാൻ

മഹാരാഷ്ട്രയിൽ കല്യാണ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഭർത്താവ് നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണപ്പെടുത്തിയതായി യുവതിയുടെ പരാതി. കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ സ്ഥാപിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും പണം നൽകിയില്ലെങ്കിൽ പുറത്തുവിടുമെന്ന് ഭർത്താവ് ഭീഷണിപെടുത്തിയെന്നും പരാതിയിൽ പറയുന്നു.

സർക്കാർ ഉദ്യോഗസ്ഥയായ യുവതി മാനസികമായും ശാരീരികമായും പീഡനങ്ങൾ നേരിട്ടതായി പൊലീസ് പറയുന്നു. കാറിന്‍റെ ഇഎംഐ അടയ്ക്കാൻ എന്ന പേരിൽ 1.5 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പീഡനം. പണം കൊണ്ടുവരാൻ വിസമ്മതിച്ചപ്പോൾ ഭർത്താവ് തന്നെ മർദ്ദിച്ചതായും യുവതി പരാതിയിൽ പറയുന്നു.യുവതിയുടെ പരാതിയിൽ ഭർത്താവ്, അമ്മായിയമ്മ, എന്നിവർക്കെതിരേ കേസെടുത്തതായി അംബേഗാവ് പൊലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top