പൊലീസിനകത്തും തട്ടിപ്പ്! സ്പാ കേന്ദ്രം മറയാക്കി ഭീഷണി നടത്തിയത് ഗ്രേഡ് എസ്‌ഐ; സഹപ്രവർത്തകന് നഷ്ടമായത് 4 ലക്ഷം

പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ, ഗ്രേഡ് എസ്‌ഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ കെ ബിജുവാണ് കേസിൽ പ്രതി. എറണാകുളം കോസ്റ്റൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് പരാതിക്കാരൻ.
പരാതിക്കാരനായ സിപിഒ അടുത്തിടെ പാലാരിവട്ടത്തെ സ്പാ സെന്ററിൽ പോയിരുന്നു. ഇതിനുശേഷം, സ്പാ സെന്ററിലെ ജീവനക്കാരി ഇദ്ദേഹത്തെ വിളിച്ച് മാല മോഷണം പോയെന്നും, അത് സിപിഒ മോഷ്ടിച്ചതാണെന്നും ആരോപിച്ചു. തുടർന്ന് എസ്‌ഐ ബിജു ഫോണിലൂടെ സിപിഒയെ ബന്ധപ്പെടുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്പാ സെന്ററിൽ പോയ കാര്യം വീട്ടിൽ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി.
ഇപ്രകാരം പല തവണയായി ഭീഷണിപ്പെടുത്തിയാണ് ബിജു ഈ പൊലീസുകാരനിൽ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്തത്. പണം തട്ടിയെടുക്കുന്നത് തുടർന്നതോടെയാണ് സിപിഒ പരാതി നൽകിയത്. എസ്‌ഐ ബിജുവിനും സ്പാ ജീവനക്കാരിക്കുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here