14 കാരനെ ലഹരിക്കടിമയാക്കിയ കേസിൽ മൊഴി മാറ്റി കുട്ടി; അമ്മൂമ്മയുടെ ആൺ സുഹൃത്തിനെ വെറുതെ വിട്ടു

കൊച്ചിയിൽ 14 കാരനെ അമ്മൂമ്മയുടെ ആൺ സുഹൃത്ത് നിർബന്ധിച്ച് ലഹരി നൽകി എന്ന പരാതിയിൽ മൊഴിമാറ്റി കുട്ടി. അമ്മൂമ്മയുടെ സുഹൃത്ത് ലഹരി നൽകിയിട്ടില്ലെന്നാണ് ഇപ്പോൾ കുട്ടി പറഞ്ഞത്.  ഇതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി പ്രവീണിനെ പൊലീസ് വിട്ടയച്ചു.

കഴിഞ്ഞ ഡിസംബറിൽ ആണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന കുട്ടിക്ക് നിർബന്ധിച്ച് പ്രവീൺ മദ്യം നൽകിയിരുന്നു. കൂടാതെ കുട്ടിയുടെ പിറന്നാളിന് ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു .ഇത് പലതവണ ആവർത്തിക്കുകയും ചെയ്തു. ഇങ്ങനെയായിരുന്നു കുട്ടി പറഞ്ഞിരുന്നത് .

കുടുംബ പ്രശ്നമാകാം മൊഴി മാറ്റത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.കുട്ടിയുടെ അച്ഛൻ നേരത്തെ തന്നെ മരിച്ചിരുന്നു. അമ്മ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു. തുടർന്നാണ് കുട്ടി അമ്മൂമ്മക്കൊപ്പം താമസം ആരംഭിച്ചത്. പരാതിയിൽ നിന്ന് പിന്മാറാൻ സമ്മർദ്ദമുണ്ടായെന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു,

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top