വാഹനങ്ങൾക്ക് ഇനി ഗ്രീൻ ടാക്സ്; മലിനീകരണം കുറയ്ക്കുക ലക്ഷ്യം

സംസ്ഥാനത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഉത്തരാഖണ്ഡ് സർക്കാർ പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് ഗ്രീൻ ടാക്സ് (Green Tax) ഏർപ്പെടുത്താൻ തീരുമാനിച്ചത്. വിനോദസഞ്ചാരികളുടെ കടന്നുകയറ്റം പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഇത് ഒരുപരിധിവരെ തടയാനാണ് പുതിയ നീക്കം. ഡിസംബർ മുതൽ നികുതി ഈടാക്കും എന്നാണ് വിവരം.

ഉത്തരാഖണ്ഡിന് പുറത്ത് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും നികുതി ബാധകമാണ്. സംസ്ഥാനത്തേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുക, മലിനീകരണം കുറയ്ക്കുക, നികുതിയിലൂടെ ലഭിക്കുന്ന വരുമാനം പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുക എന്നിവയാണ് ഗ്രീൻ ടാക്സിലൂടെ ലക്ഷ്യമിടുന്നത്.

വിവിധ വാഹനങ്ങൾക്ക് വ്യത്യസ്ത നികുതി നിരക്കുകലാണ് നിശ്ചയിച്ചിട്ടുള്ളത്. ചെറിയ വാഹനങ്ങൾക്ക് 80 രൂപ, ചെറിയ ചരക്ക് വാഹനങ്ങൾക്ക് 250 രൂപ, ബസുകൾക്ക് 140 രൂപ, ട്രക്കുകൾക്ക് അവയുടെ ഭാരം അനുസരിച്ച് 120 മുതൽ 700 രൂപ വരെ നികുതി നൽകേണ്ടി വരും.

നിലവിൽ സംസ്ഥാനത്ത് 16 ക്യാമറകൾ സ്ഥാപിച്ചിട്ട്. ഇത് 37 ആയി ഉയർത്താനാണ് തീരുമാനം. ഇത് വഴി അതിർത്തി കടന്നു വരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പറുകൾ പകർത്താൻ സാധിക്കും. എന്നാൽ, ഈ നികുതി വിനോദസഞ്ചാര മേഖലയെ വലിയ രീതിയിൽ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top