‘ഈ’ ഉൽപ്പന്നങ്ങൾക്ക് വിലകുറയും!! പക്ഷെ കേരളത്തിന് ആശങ്ക

ജി എസ് ടി പരിഷ്കരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ. നികുതി പരിഷ്‌ക്കരണത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെയും വില കുറക്കുമെന്ന് സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും എന്നായിരുന്നു വാഗ്ദാനം. പക്ഷേ ജിഎസ്ടി നിരക്കിൽ വരുന്ന മാറ്റം സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നിലപാടിലാണ് കേരള സർക്കാർ.
Also Read : ഇൻഷുറൻസ് പ്രീമിയം, ഭക്ഷണ വിതരണം നികുതികള്‍ തല്‍ക്കാലം കുറയ്ക്കില്ല; നിർദ്ദേശം ജിഎസ്ടി കൗൺസിൽ മാറ്റിവച്ചു
വരുമാനം കുറയുമ്പോൾ കമ്പനികൾ മോഡലുകൾ മാറ്റി വിലകൂട്ടും. 3,4 തീയതികളിൽ ജിഎസ്ടി കൗൺസിൽ വിളിച്ചിട്ടുണ്ടെന്നും ആശങ്കകൾ അറിയിക്കുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഇന്ത്യൻ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വലിയ കുറവ് വരും. ജിഎസ്ടി മാറ്റത്തിൽ ഉപഭോക്താക്കൾക്ക് ഗുണം കിട്ടില്ല. കമ്പനികൾ മോഡലുകൾ മാറ്റി വിലകൂട്ടും എന്നാണ് മന്ത്രിയുടെ വാദം.
Also Read : ദ ഹിന്ദു അസി.എഡിറ്റര്‍ ജിഎസ്ടി തട്ടിപ്പില്‍ അറസ്റ്റില്‍; വ്യാജ ബില്ലുണ്ടാക്കി കോടികള്‍ തട്ടി
റിപ്പോർട്ടുകൾ പ്രകാരം, തുണിത്തരങ്ങളും ഭക്ഷ്യ ഉൽപ്പന്നങ്ങളും 5% നികുതി സ്ലാബിലേക്ക് കൊണ്ടുവരുന്നത് സർക്കാർ പരിഗണിക്കുന്നു. കൂടാതെ പരിഷ്കരണത്തിലൂടെ സിമന്റ് വില കുറക്കാനുള്ള ശ്രമവും സർക്കാർ നടത്തുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ ജിഎസ്ടി നിർത്തലാക്കും.ധനകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ ജിഎസ്ടിയുടെ പുതിയ ഘടന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ കുറവുണ്ടാകും. ജിഎസ്ടി ഫിറ്റ്മെന്റ് കമ്മിറ്റിയുടെ കണക്ക് പ്രകാരം അത് ഏകദേശം 40,000 കോടി രൂപ വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here