കാറുകൾക്ക് ഒരുലക്ഷം, ടിവിയ്ക്കും എസിയ്ക്കും പതിനായിരം; ജിഎസ്ടി ഇളവിൽ വൻ ലാഭം

കേന്ദ്രം ജിഎസ്ടി ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു കേരളത്തിലെ ധനമന്ത്രി ഉൾപ്പെടെയുള്ളവർ. എന്നാൽ ആ ആശങ്കയ്ക്കാണ് ഇപ്പോൾ വിരാമം ആയിരിക്കുന്നത്. പ്രമുഖ കമ്പനികളാണ് വില കുറയ്ക്കും എന്ന ഉറപ്പു നൽകി രംഗത്തെത്തിയത്.

ഹിന്ദുസ്ഥാൻ യൂണിലിവർ, എൽജി, സോണി, ബ്രിട്ടാനിയ, അമുൽ, പാർലി പ്രൊഡക്ട്സ്, കോൾഗേറ്റ് പാമോലീവ് എന്നീ കമ്പനികളാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വില കുറയ്ക്കും എന്ന് കേന്ദ്രത്തിന് ഉറപ്പുനൽകിയത്. ഇതോടെ ജനങ്ങൾക്കുണ്ടാക്കുക വൻ ലാഭമാണ്. ടിവി, എസി എന്നിവയ്ക്ക് നല്ല രീതിയിൽ തന്നെ വില കുറയും. ഒരു ലക്ഷം രൂപ വരെയുള്ള ടിവിക്ക് പതിനായിരം രൂപ വരെ കുറയും എന്നാണ് വിവരം.

പ്രമുഖ കാർ നിർമ്മാതാക്കളായ ടാറ്റ ഗ്രൂപ്പ് ഏകദേശം ഒരു ലക്ഷം രൂപ വരെ തങ്ങളുടെ കാറുകൾക്ക് കുറയും എന്നാണ് അറിയിച്ചിരിക്കുന്നത്. ടാറ്റ ടിയാഗോയ്ക്ക് 75,000, ടാറ്റ പഞ്ചിന് 85,000, ആൾട്രോസിന് ഒരു ലക്ഷം രൂപവരെ കുറയ്ക്കുമെന്നാണ് അറിയിച്ചത്. ടാറ്റ രംഗത്ത് എത്തിയതോടെ മാരുതിയും വിലക്കുറവുമായി എത്തി.

മാരുതിയുടെ വാഗണർന് 90,000 രൂപയും സ്വിഫ്റ്റിന് ഒരു ലക്ഷം രൂപയും ആൾട്ടോയ്ക്ക് 35,000 രൂപയും കുറയ്ക്കുമെന്നാണ് വിവരം. കൂടാതെ ഹ്യുണ്ടായ് നിയോസിന് 51,000 രൂപയും കുറയും. എന്നാൽ കമ്പനികൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എത്രയും വൈകാതെ തന്നെ ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കമ്പനികൾ അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top