പശുവിനെ കൊന്നതിന് ജീവപര്യന്തം; ചരിത്രപരമായ തീരുമാനമെന്ന് സർക്കാർ

പശുവിനെ കൊന്നതിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ഗുജറാത്തിലെ അംറേലി സെഷൻസ് കോടതി. കേസിൽ മൂന്ന് പ്രതികൾക്കാണ് കോടതി ജീവപര്യന്തം തടവും കനത്ത പിഴയും ചുമത്തിയത്. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മയിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവർക്കാണ് കോടതി തടവും 18 ലക്ഷം രൂപ പിഴയും വിധിച്ചത്.
പ്രതികൾ ഗുജറാത്ത് മൃഗസംരക്ഷണ നിയമം അനുസരിച്ച് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 2023-ൽ നടന്ന പോലീസ് റെയ്ഡിനിടെ 40 കിലോഗ്രാം പശു ഇറച്ചി പിടിച്ചെടുത്ത സംഭവമാണ് കേസിന് ആധാരം. ഗുജറാത്തിൽ ഗോഹത്യ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത് ഇത് ആദ്യമായാണ്.
അതുകൊണ്ട് തന്നെ വിധി ചരിത്രപരമായ തീരുമാനം എന്നാണ് ഗുജറാത്ത് സർക്കാർ പ്രതികരിച്ചത്. ഗോരക്ഷയോടുള്ള സംസ്ഥാന സർക്കാരിന്റെ ശക്തമായ നിലപാട് ഈ വിധി അടിവരയിടുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here