ഗുജറാത്ത് മന്ത്രിസഭയിൽ കൂട്ടരാജി; പുതിയ മന്ത്രിമാരെ ഉടൻ പ്രഖ്യാപിക്കും

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള ഗുജറാത്ത് സർക്കാരിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. 16പേരാണ് പുറത്തേക്ക് പോയത്. എല്ലാവരുടെയും രാജി മുഖ്യമന്ത്രി സ്വീകരിച്ചു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനായി ഗവർണർ ആചാര്യ ദേവവ്രതുമായി മുഖ്യമന്ത്രി ഉടൻ കൂടിക്കാഴ്ച നടത്തും. സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന മന്ത്രിമാരുടെ പട്ടികയുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച.
നിലവിലെ മന്ത്രിമാരിൽ, ഹർഷ് സംഘവി, ഋഷികേഷ് പട്ടേൽ എന്നിവർ മാത്രമേ പുതിയ മന്ത്രിസഭയിൽ തുടരാൻ സാധ്യതയുള്ളൂവെന്നാണ് വിവരം. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ ഇന്ന് രാത്രി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ വസതിയിൽ എല്ലാ ഗുജറാത്ത് എംഎൽഎമാമാരോടൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുമെന്നാണ് വിവരം.
ഏകദേശം 10 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്താനാണ് സാധ്യത. അതേസമയം, നിലവിലുള്ള മന്ത്രിമാരെ പകുതിയോളം മാറ്റാനും സാധ്യതയുണ്ട്. നിലവിലെ ഗുജറാത്ത് മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 17 മന്ത്രിമാരാണുള്ളത്, എട്ട് പേർ കാബിനറ്റ് റാങ്കുള്ളവരും ബാക്കിയുള്ളർ സഹമന്ത്രിമാരുമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here