വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തിയത് മദ്യവും കോണ്ടവും; വളർച്ചയുടെ ഭാഗമെന്ന് രക്ഷിതാക്കൾ

ഗുജറാത്തിലെ സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുക്കൾ. മദ്യവും കോണ്ടവും ഉൾപ്പെടെയുള്ള നിരവധി വസ്തുക്കലാണ് പരിശോധനയിൽ കണ്ടെത്തിയത്. അഹമ്മദാബാദിലെ സെവൺത്ത് ഡേ അഡ്‌വെന്റിസ്​റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജൂനിയർ വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് എല്ലാ സ്കൂളുകളിലും അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വസ്തുക്കൾ കണ്ടെത്തിയത്.

മദ്യം, കോണ്ടം,സിഗററ്റ് പാക്കറ്റുകൾ, ബ്ലേഡുകൾ തുടങ്ങി നിരവധി വസ്തുക്കളാണ് ഇവരുടെ ബാഗുകളിൽ നിന്നും അധികൃതർക്ക് ലഭിച്ചത്. എന്നാൽ സംഭവത്തെക്കുറിച്ച് രക്ഷിതാക്കളെ അറിയിച്ചപ്പോൾ വിചിത്രവാദമാണ് ഇവർ നടത്തിയത്. മക്കളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും ഇവയെല്ലാം അവർ വളരുന്നതിന്റെ ഭാഗമാണെന്നാണ് ഇവർ പ്രതികരിച്ചത്.

രക്ഷിതാക്കളുമായി ഉടൻ തന്നെ ഇതു സംബന്ധിച്ച ചർച്ച നടത്തുമെന്നും അധ്യാപകർ അറിയിച്ചു. കുട്ടികളുടെ പെരുമാറ്റ രീതികളും അന്വേഷിക്കുന്നുണ്ട്. ഇത് വളരെ ആശങ്കക്ക് വഴിവിക്കും എന്നാണ് അധ്യാപകർ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top