നേരത്തെ പിറന്നാൾ കേക്കും ഇപ്പോൾ റീൽസും; ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും വിവാദം സൃഷ്ടിച്ച് ജസ്ന സലിം

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പുരയിൽ റീൽസ് ചിത്രീകരിക്കുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് മറികടന്ന് വീണ്ടും വിഡിയോ ചിത്രീകരണം നടന്നതായി പരാതി. സംഭവത്തിൽ, ജസ്ന സലീം എന്ന യുവതിക്കെതിരെ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
Also Read : നടപന്തല്‍ കേക്ക് മുറിക്കാനുള്ള ഇടമല്ലെന്ന് ഹൈക്കോടതി; വീഡിയോഗ്രാഫിക്കും ഗുരുവായൂരില്‍ കര്‍ശന നിയന്ത്രണം
ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജസ്ന സലീം. ഇവർ മുൻപും ക്ഷേത്രനടപ്പുരയിൽ വിഡിയോ ചിത്രീകരിച്ചതിനെത്തുടർന്ന് വിവാദമുണ്ടായിരുന്നു. നേരത്തെ നടപ്പുരയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. മതപരമായ ചടങ്ങുകളോ വിവാഹങ്ങളോ ഒഴികെ നടപ്പുരയിൽ വിഡിയോ ചിത്രീകരണം വിലക്കി ഹൈക്കോടതി അന്ന് നിർദേശം നൽകിയിരുന്നു.
ഈ വിലക്ക് നിലനിൽക്കെയാണ് വീണ്ടും ചിത്രീകരണം നടന്നത്. ഓഗസ്റ്റ് 28-നാണ് പുതിയ റീൽസ് ചിത്രീകരിച്ചത്. ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നവംബർ 5-നാണ് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ഗുരുവായൂർ പൊലീസിൽ പരാതി നൽകിയത്. നേരത്തെ, ക്ഷേത്രത്തിൻ്റെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വിഡിയോ എടുത്ത് പ്രചരിപ്പിച്ചതിനും ജസ്ന സലീമിനെതിരെ കേസെടുത്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here