ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞു; നഷ്ടമായത് ആനയോട്ട വീരനെ
October 13, 2025 6:38 PM

ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരെ കൂട്ടിയ ഗജവീരൻ ആയിരുന്നു ഗോകുൽ. ചികിത്സയിലിരിക്കെ ആനക്കോട്ടിൽ വച്ചാണ് ചരിഞ്ഞത്. ശ്വാസ തടസ്സമാണ് മരണകാരണമെന്നാണ് വിവരം.
കഴിഞ്ഞ ഫെബ്രുവരിയിൽ കൊയിലാണ്ടിയിൽ വച്ച് ഒരു ഉത്സവത്തിനിടെ പീതാംബരൻ എന്ന ആനയിൽ നിന്ന് ഗോകുലിന് കുത്തേറ്റിരുന്നു. അതിനുശേഷം ചികിത്സയിലായിരുന്നു കൊമ്പൻ. വളരെ ക്ഷീണിതനാണ് എപ്പോഴും കാണപ്പെട്ടത്. എന്നാലും ചികിത്സയ്ക്ക് പിന്നാലെ തൃശൂർ പൂരത്തിന് ഗോകുലിനെ പങ്കെടുപ്പിച്ചിരുന്നു.
ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുള്ള താരമായിരുന്നു ഗുരുവായൂർ ഗോകുൽ. 1994 എറണാകുളം ചുള്ളിക്കൽ അറയ്‌ക്കൽ ഹൗസിൽ എഎസ് രഘുനാഥൻ നടയ്‌ക്കിരുത്തിയതാണ് ഗോകുലിനെ. ദേവസ്വം ബോർഡ് അംഗങ്ങൾ ഗജവീരന് അന്തിമോപചാരം അർപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here