ഗുരുവായൂർ തീർത്ഥക്കുളത്തിലെ ജാസ്മിൻ ജാഫറുടെ കാൽ കഴുകൽ; നാളെ ക്ഷേത്രത്തിൽ പുണ്യാഹം

ഗുരുവായൂർ ക്ഷേത്രത്തിലെ തീർത്ഥക്കുളത്തിൽ യൂട്യൂബർ ജാസ്മിൻ ജാഫർ കാൽ കഴുകി റീൽസ് ചിത്രീകരിച്ച സംഭവത്തിൽ, ക്ഷേത്രത്തിൽ നാളെ പുണ്യാഹം തളിക്കും. കൂടാതെ ആറു ദിവസത്തെ പൂജകളും ശീവേലിയും നടത്തുമെന്നും ക്ഷേത്ര അധികൃതർ അറിയിച്ചു. നാളെ ഉച്ചവരെ ദർശനത്തിൽ നിയന്ത്രണം ഉണ്ടാകും.
ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് യൂട്യൂബർ ജാസ്മിൻ ജാഫർ ക്ഷേത്രക്കുളത്തിലും നടപുരയിലും റീൽസ് ചിത്രീകരിച്ചത്. യൂട്യൂബർക്കെതിരെ ഗുരുവായൂർ ദേവസ്വം, പൊലീസിൽ പരാതി നൽകി. സംഭവം വിവാദമായതോടെ ജാസ്മിൻ ക്ഷമാപണം നടത്തി വീഡിയോകൾ പിൻവലിച്ചു.
ശ്രീകൃഷ്ണ ഭഗവാനെ ആറടിക്കുന്നത് ഈ തീർത്ഥക്കുളത്തിലാണ്. ഇവിടെ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. കൂടാതെ, അഹിന്ദുക്കൾക്ക് പ്രവേശനവുമില്ല.
തീർത്ഥക്കുളത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുകയും നിരോധിത മേഖലയിൽ അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരിച്ചതിനുമാണ് യൂട്യൂബർക്കെതിരെ ദേവസ്വം പരാതി നൽകിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here