എംആര്‍ അജിത്കുമാറല്ല; എച്ച് വെങ്കിടേഷിന് ക്രമസമാധന ചുമതല; സര്‍ക്കാര്‍ ഉത്തരവിറങ്ങി

ക്രമസമാധന ചുമതലയുള്ള എഡിജിപിയായി എച്ച് വെങ്കിടേഷിനെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ ചുമതലയുണ്ടായിരുന്ന മനോജ് എബ്രഹാം ഡിജിപി റാങ്കിലെത്തിയതോടെയാണ് പുതിയ നിയമനം. നിലവില്‍ ക്രൈെംബ്രാഞ്ച് എഡിജിപിയാണ് വെങ്കിടേഷ്. നേരത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എംആര്‍ അജിത്കുമാറിനെ വീണ്ടും ആ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പിവി അന്‍വറിന്റെ പരാതി, തൃശൂര്‍പൂരം കലക്കല്‍, അനധികൃത സ്വത്ത് സമ്പാദനം, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിവാദങ്ങളെ തുടര്‍ന്നാണ് അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിയത്. നിലവിലെ പോലീസ് മേധാവി ഷേയ്ക്ക് ദര്‍വേഷ് വിരമിക്കുന്ന ഒഴിവില്‍ അജിത്കുമാറും ഡിജിപി പദവിയിലെത്തും. അതിനാലാണ് വെങ്കിടേഷിന് നിയമനം നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top