ധ്വജവും വിവാഹ കണക്കും വേണ്ട; ഹാൽ സിനിമയിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി

ഷെയ്ൻ നിഗം നായകനാകുന്ന ഹാൽ എന്ന സിനിമയിലെ ചില ഭാഗങ്ങൾ കട്ടു ചെയ്യാൻ നിർദ്ദേശിച്ച് ഹൈക്കോടതി. സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിനെ തുടർന്ന് നിർമാതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശ. സിനിമയിലെ രണ്ട് പ്രധാന ഭാഗങ്ങൾ മ്യൂട്ട് ചെയ്ത ശേഷം വീണ്ടും സെൻസർ ബോർഡിനെ സമീപിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

സിനിമയിലെ ധ്വജ പ്രണാമം എന്ന പരാമർശത്തിൽ നിന്ന് ധ്വജ എന്ന വാക്ക് മ്യൂട്ട് ചെയ്യണം. മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്കുകൾ പറയുന്ന ഭാഗവും മ്യൂട്ട് ചെയ്യണം. ഈ മാറ്റങ്ങൾ വരുത്തി രണ്ടാഴ്ചയ്ക്കകം സിനിമ വീണ്ടും സെൻസർ ബോർഡിന് മുന്നിൽ സമർപ്പിക്കണമെന്നും, സെൻസർ ബോർഡ് ഇതിൽ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Also Read : കാവിക്കൊടി ദേശീയ പതാകയാക്കണം, ബി ജെ പി നേതാക്കളുടെ നിരന്തര ആവശ്യം; ആവർത്തിച്ച് എന്‍. ശിവരാജന്‍

സെൻസർ ബോർഡ് നേരത്തെ കടുവെട്ടുകളാണ് നിർദ്ദേശിച്ചിരുന്നത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം, ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമർശങ്ങൾ നീക്കണം എന്നിങ്ങനെ നിരവധി നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ, സെൻസർ ബോർഡ് പറയുന്നതുപോലെ കട്ട് ചെയ്താൽ സിനിമയുടെ കഥാഗതിയെത്തന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും ഹൈക്കോടതിയെ സമീപിച്ചത്.

ഒരു മതത്തിനെയോ രാഷ്ട്രീയ പാർട്ടികളെയോ അപമാനിക്കാൻ സിനിമ ശ്രമിച്ചിട്ടില്ലെന്നും, സമൂഹത്തിൽ നടക്കുന്ന പ്രശ്‌നങ്ങൾ പറയുകയാണ് ലക്ഷ്യമെന്നും അണിയറപ്രവർത്തകർ കോടതിയെ അറിയിച്ചിരുന്നു. മുസ്‍ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ഇതിവൃത്തം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top