ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാന്‍!! അനുരാഗ് ഠാക്കൂറിൻ്റെ വെളിപാട്; വലിയ വിമർശനം

ദേശീയ ബഹിരാകാശ ദിനത്തില്‍ ഹിമാചല്‍പ്രദേശിലെ ഉനയിലെ ശ്രീ ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് ബിജെപി നേതാവ് അനുരാഗ് സിങ് ഠാകൂര്‍ പുതിയ അറിവുകള്‍ പങ്കുവച്ചത്. ദൃശ്യം അദ്ദേഹം തന്നെ എക്‌സില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത് ആരാണ് എന്നായിരുന്നു അനുരാഗ് ഠാകൂറിന്റെ ചോദ്യം. നീല്‍ ആംസ്‌ട്രോങ് ആണെന്ന് കുട്ടികൾ മറുപടി നൽകി. എന്നാല്‍ അത് ഹനുമാന്‍ജി ആണെന്നാണ് താന്‍ കരുതുന്നത് എന്ന് പറഞ്ഞ് മന്ത്രി കുട്ടികളെ തിരുത്തി. ഇതുകൂടാതെ ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച് അറിയാന്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം നോക്കണമെന്ന ഉപദേശവും ബിജെപി നേതാവ് നല്‍കി.

ടെക്സ്റ്റ് പുസ്തകങ്ങള്‍ ബ്രിട്ടീഷുകാര്‍ നല്‍കിയതാണ്. അധ്യാപകര്‍ നമ്മുടെ വേദങ്ങളും പുസ്തകങ്ങളും അറിവുകളും നോക്കണം. അപ്പോള്‍ നിങ്ങള്‍ക്ക് പുതിയ അറിവുകളിലേക്ക് സഞ്ചരിക്കാം. ഇല്ലെങ്കില്‍ ബ്രിട്ടീഷുകാര്‍ എഴുതിയത് തന്നെ വായിക്കപ്പെടുമെന്നും അനുരാഗ് ഠാകൂര്‍ ഉപദേശിച്ചു.

1961ല്‍ സോവിയറ്റ് റഷ്യക്കാരനായ യൂറി ഗഗാറിന്‍ ആണ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യന്‍. ചന്ദ്രനില്‍ കാല് കുത്തിയ ആദ്യ മനുഷ്യനാണ് നീല്‍ ആംസ്‌ട്രോങ്. തെറ്റായ ഉത്തരം നല്‍കിയ കുട്ടികളെ വീണ്ടും തെറ്റിലേക്കാണ് നയിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top