ഫോണെടുത്തില്ല, വീട്ടിലെത്തി ബഹളം വച്ച് പെൺകുട്ടി; പോക്സോ കേസിൽ അകത്തായി കാമുകൻ

അഞ്ച് മാസം ഗർഭിണിയായ 17കാരിയുടെ പരാതിയെ തുടർന്ന് കാമുകനായ യുവാവിനെ ഹരിപ്പാട് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിൽ ക്ഷുഭിതയായ പെൺകുട്ടി ഹരിപ്പാട് താമല്ലാക്കലിലെ യുവാവിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയെ അനുനയിപ്പിക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു.
തുടർന്ന് പോലീസ് സ്റ്റേഷനിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി താൻ പീഡനത്തിന് ഇരയായെന്നും ഗർഭിണിയാണെന്നുമുള്ള വിവരം വെളിപ്പെടുത്തിയത്. 2023ൽ ആണ് സോഷ്യൽമീഡിയ വഴി പെൺകുട്ടി യുവാവുമായി പ്രണയത്തിലായത് തുടർന്ന് ആലപ്പുഴ ടൗണിലെ ഒരു ലോഡ്‌ജിൽ വച്ച് യുവാവ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബെംഗളൂരുവിൽ പഠനത്തിന് പോയ സമയത്ത് താമസ സ്‌ഥലത്തെത്തി അവിടെ വച്ചും പീഡിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകി.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയായ 22 വയസ്സുകാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ പോക്സോ, പട്ടിക ജാതി അതിക്രമം തടയൽ നിയമം എന്നിവ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here