ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയിൽ നടപടി തുടങ്ങി. എസ്പിയെ നീക്കം ചെയ്തു

ഹരിയാന ഐപിഎസ് ഉദ്യോഗസ്ഥനായ പുരൻ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ആദ്യ ഔദ്യോഗിക നടപടിയുണ്ടായത്. റോഹ്തക് എസ്പിയെ ആണ് ഹരിയാന സർക്കാർ നീക്കം ചെയ്തത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ നടപടി.

ഒക്ടോബർ 7നാണ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ പുരൻ കുമാർ ചണ്ഡിഗഡിലെ സെക്ടർ 11ലെ വീട്ടിൽ ആത്മഹത്യ ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ പീഡനമാണ് മരണകാരണം എന്നാണ് വിവരം. കുറച്ചു ജോലിയുണ്ടെന്ന് പറഞ്ഞാണ് ഗൺമാന്‍റെ കയ്യിൽ നിന്നും സർവീസ് റിവോൾവർ വാങ്ങിയത്. തുടർന്ന് ബേസ്‌മെന്റിലേക്കു പോയാണ് ആത്മഹത്യ ചെയ്തത്. സൗണ്ട് പ്രൂഫ് ഉള്ള മുറിയായതിനാൽ പുറത്തു നിന്നുള്ള ആരും വെടിയൊച്ച കേട്ടില്ല എന്നാണ് പൊലീസ് പറഞ്ഞത്.

സുനാരിയ പൊലീസ് പരിശീലന കേന്ദ്രത്തിന്‍റെ തലവനായി ചുമതല ഏൽക്കേണ്ടതിന്‍റെ തലേന്നാണ് ഈ സംഭവം. ഒൻപത് പേജുള്ള കുറിപ്പും വിൽപത്രവും എഴുതിവെച്ചാണ് പുരൻ കുമാർ ജീവനൊടുക്കിയത്. പൊലീസ് ഡിപ്പാർട്മെന്റിലെ പീഡനം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് കുറിപ്പിൽ എഴുതിയിരുന്നു. പന്ത്രണ്ടോളാം ഉദ്യോഗസ്ഥരുടെ പേരും അതിലുണ്ടായിരുന്നു. എന്നാൽ എഫ്ഐആർ പുറത്തു വന്നപ്പോൾ അതിൽ മിക്ക പൊലീസുകാരുടെയും പേരുകൾ ഇല്ലെന്ന് പുരൻ കുമാറിന്റെ ഭാര്യ ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top