ഇന്ത്യയിൽ വ്യാജ വോട്ടിന് എൻ്റെ ചിത്രമോ? പ്രതികരണവുമായി ബ്രസീലിയൻ മോഡൽ

2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പുതിയ വഴിത്തിരിവ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ പരാമർശിക്കപ്പെട്ട ബ്രസീലിയൻ മോഡലിൻ്റെ ചിത്രം, വ്യാജമായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി വോട്ട് മോഷണം നടത്തിയെന്ന കേസിൽ പ്രതികരണവുമായി ബ്രസീലിയൻ മോഡൽ ലാരിസ ബൊണേസി.

ഹരിയാനയിലെ റായ് നിയമസഭാ മണ്ഡലത്തിലെ 10 ബൂത്തുകളിലായി ഒരേ വ്യക്തിയുടെ ചിത്രം ഉപയോഗിച്ച് സീമ, സ്വീറ്റി, സരസ്വതി തുടങ്ങി വിവിധ പേരുകളിൽ 22 വോട്ടുകൾ രേഖപ്പെടുത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം. ഈ ചിത്രത്തിലെ വ്യക്തി ഇന്ത്യക്കാരിയായ വോട്ടർ അല്ലെന്നും, മറിച്ച് ബ്രസീലിയൻ മോഡലിൻ്റെ ചിത്രമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Also Read : രാഹുൽ ഗാന്ധിയുടെ വോട്ടുചോരി വാർത്ത ഏഴാം പേജിലൊതുക്കി ദേശാഭിമാനി!! മോദി-ബിജെപി പേടിയെന്ന് ആക്ഷേപം

ഈ സംഭവം പുറത്തുവന്നതിന് പിന്നാലെ ബ്രസീലിയൻ യുവതി ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. തൻ്റെ ചിത്രം ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതിൽ തനിക്ക് അതിയായ നടുക്കമുണ്ട് എന്ന് ലാരിസ പറഞ്ഞു. വിവാദമായ ചിത്രം ഓൺലൈനിൽ പ്രചരിക്കുന്ന ഒരു സ്റ്റോക്ക് ഫോട്ടോഗ്രാഫ് ആയിരുന്നു. താൻ ഒരു ബ്രസീലിയൻ പൗരയാണെന്നും, തൻ്റെ ചിത്രം ഉപയോഗിച്ച് ഇത്രയും വലിയൊരു ക്രമക്കേട് നടന്നതിൽ ഞെട്ടിപ്പോയെന്നും അവർ വ്യക്തമാക്കി.

രാഹുൽ ഗാന്ധി തൻ്റെ ആരോപണങ്ങളെ ‘എച്ച് ഫയലുകൾ’ എന്ന പേരിൽ പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നത്. ഹരിയാനയിലെ 25 ലക്ഷം വോട്ടുകൾ വ്യാജമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. യഥാർത്ഥ വോട്ടർമാർ തങ്ങൾ തന്നെയാണെന്നും, വോട്ടർ ഐഡി കാർഡുകളിൽ വന്നത് ഫോട്ടോയുടെ പിഴവാണെന്നും ചിലർ ഇതിനോടകം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top