റീല്‍സ് താരമായപ്പോള്‍ പുതിയ കാമുകന്‍; വീട്ടില്‍ ഒരുമിച്ച് നില്‍ക്കുന്നത് കണ്ടതോടെ ഭര്‍ത്താവിനെ കൊന്നു; ചില്ലക്കാരിയല്ല യൂട്യൂബര്‍ രവീണ

മുപ്പത്തിനാലായിരത്തോളം ഫോളവേഴ്‌സുള്ള യുട്യൂബര്‍ രവീണയാണ് കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ഭര്‍ത്താവ് പ്രവീണിനെയാണ് രവീണയും കാമുകന്‍ സുരേഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്. റില്‍സ് ഹിറ്റായതോടെയാണ് ഇന്‍സ്റ്റഗ്രാം വഴി രവീണയും സുരേഷും അടുത്തത്. ഇതോടെ ഒരുമിച്ചായി റീല്‍സ് ഷൂട്ട്.

ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും എതിര്‍പ്പ് വക വയ്ക്കാതെയാണ് രവീണ സുരേഷുമായി റില്‍സ് എടുത്തത്. ഒന്നര വര്‍ഷത്തോലും രഹസ്യമായും പരസ്യമായി ഇവര്‍ ബന്ധം തുടര്‍ന്ന് മാര്‍ച്ച് 25ന് രവീണയും വീട്ടില്‍ രഹസ്യമായി എത്തിയ സുരേഷ് ചെന്നുപെട്ടത് ഭര്‍ത്താവ് പ്രവീണിന്റെ മുന്നിലായിരുന്നു. ഇതോടെ വലിയ വഴക്കായി. വഴക്കിനിടെ രവീണയും കാമുകനും ചേര്‍ന്ന് പ്രവീണിനെ ശാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നു. കഴുത്തില്‍ ഷാള്‍ മുറുക്കിയ ശേഷം ഇരുവരും രണ്ടുവശത്ത് നിന്ന് വലിച്ചാണ് കൊല നടത്തിയത്.

രാത്രിവരെ മൃതദേഹം വീട്ടില്‍ സൂക്ഷിടച്ചു. പിന്നാലെ മൃതദേഹം ബൈക്കില്‍ ഇരുവരുടേയും ഇടയില്‍ ഇരുത്തി കടത്തി. ആറ് കിലോമീറ്റര്‍ അകലെയുള്ള ഒരു ഓവു ചാലിലാണ് മൃതദേഹം ഒളിപ്പിച്ചത്. വീട്ടുകാര്‍ പ്രവീണിനിനെ കുറിച്ച് തിരക്കിയെങ്കിലും അറിയില്ലെന്നാണ് രവീമന അറിയിച്ചത്. ഇതോടെ പരാതി പോലീസില്‍ എത്തി. മാര്‍ച്ച് 28ന് പൊലീസ് അഴുകിയ മൃതദേഹം കണ്ടെത്തി. പരിശോധനയില്‍ അത് പ്രവീണിന്റേതാണെന്ന് കണ്ടെത്തുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top