പത്തനംതിട്ട വിടരുത്; രാഹുൽ മാങ്കൂട്ടത്തിലിന് അന്വേഷണ സംഘത്തിൻ്റെ കർശന നിർദേശം

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൽ പത്തനംതിട്ട ജില്ല വിട്ടുപോകരുതെന്ന് കർശന നിർദ്ദേശം നൽകി അന്വേഷണ സംഘം. എംഎൽഎയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഹൈക്കോടതിയുടെ തീരുമാനത്തിന് ശേഷമേ അന്തിമ നിലപാട് എടുക്കൂ.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ രാഹുൽ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്. ഈ കേസിൽ ജസ്റ്റിസ് കെ ബാബു കഴിഞ്ഞയാഴ്ച എംഎൽഎയെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിരുന്നു.
ബംഗളൂരുവിലെ മലയാളി യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് കേസുകളിലും ഹൈക്കോടതിയുടെ തീരുമാനം നിർണ്ണായകമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here