ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി

എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും ജെഡിഎസ് മുൻ എംപിയുമായ പ്രജ്വൽ രേവണ്ണ ബലാത്സംഗക്കേസിൽ കുറ്റക്കാരൻ. ബംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് വിധി. ശനിയാഴ്ചയോടെ ശിക്ഷാവിധി പുറപ്പെടുവിക്കുമെന്ന കാര്യം കോടതി വ്യക്തമാക്കി. പ്രജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസിൽ ജോലിക്കാരിയായ യുവതിയുടെ പരാതിയെത്തുടർന്ന് രജിസ്റ്റർ ചെയ്‌ത കേസിലാണ് നിലവിൽ വിധി വന്നിരിക്കുന്നത്.

Also Read : ബെസ്റ്റ് ഫാമിലി!! രേവണ്ണയുടെ മറ്റൊരു മകനും പീഡനക്കേസിൽ അകത്തായി

രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. ഇതു കൂടാതെ മൂന്നു പീഡനക്കേസുകളും പ്രജ്വലിനെതിരേയുണ്ട്. പീഡനത്തിന് ഇരയാക്കിയ സ്ത്രീകളുടേത് ഉൾപ്പെടെ രണ്ടായിരത്തിലധികം വീഡിയോ ക്ലിപ്പുകൾ ഫോണിൽ പകർത്തി സൂക്ഷിച്ചതിന് സൈബർ നിയമപ്രകാരമുള്ള കേസാണിത്.

Also Read : നാറിനാമാവശേഷമായി മുന്‍ പ്രധാനമന്ത്രിയുടെ പിന്‍മുറക്കാര്‍; അധികാരവും പണവും രേവണ്ണ കുടുംബത്തെ അഹങ്കാരികളാക്കി

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ കേസ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടർന്ന് ഹാസനിൽ നിന്ന് മത്സരിച്ച പ്രജ്വൽ രേവണ്ണയുടെ തോൽവിയിലേക്ക് ഇത് വഴി തെളിയിക്കുകയായിരുന്നു. വാർത്ത പുറത്തുവരുന്നതിന് പിന്നാലെ രേവണ്ണ ചിത്രീകരിച്ച അശ്ലീല വീഡിയോകളും പുറത്തു വന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top