വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനെ ബെൽറ്റ് ഊരി അടിച്ച് ഹെഡ്മാസ്റ്റർ; കേസെടുത്ത് പൊലീസ്

ഉത്തർപ്രദേശിലെ സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ ബെൽറ്റ് ഊരി അടിച്ചത്. വനിതാ അധ്യാപികയുടെ പരാതിയെ തുടർന്നാണ് ഹെഡ്മാസ്റ്ററെ വിളിച്ചു വരുത്തി അന്വേഷിച്ചത്. തുടർന്നാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്
സീതാപൂരിലെ ബേസിക് ശിക്ഷ അധികാരി (BSA) അഖിലേഷ് പ്രതാപ് സിങ്ങിന്റെ ഓഫീസിലാണ് സംഭവം നടന്നത്, പരാതിയെക്കുറിച്ച് വിശദീകരണം നൽകാനാണ് പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റർ ബ്രിജേന്ദ്ര കുമാർ വർമ്മ അവിടെ എത്തിയത്.
വിശദീകരണം നൽകുന്നതിനിടയിലാണ് രോഷാകുലനായ ഹെഡ്മാസ്റ്റർ ഉദ്യോഗസ്ഥനെ ബെൽറ്റ് ഊരി അടിച്ചത്. നിരവധി തവണ അടിക്കുകയും തറയിലൂടെ വലിച്ചിഴക്കുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഉദ്യോഗസ്ഥന്റെ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here