തലയറുത്ത നിലയിൽ യുവതിയുടെ നഗ്നശരീരം അഴുക്കുചാലിൽ; കൈപ്പത്തികൾ വെട്ടിമാറ്റിയ നിലയിൽ

ഉത്തർപ്രദേശിലെ നോയിഡയിൽ സെക്ടർ 108ലെ ഓവുചാലിലാണ് തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. നോയിഡയിലെ ആഡംബര പ്രദേശത്താണ് നഗ്നയായ സ്ത്രീയുടെ ശരീരം കണ്ടെത്തിയത്. ഓവുചാലിൽ മൃതദേഹം ഒഴുകി നടക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. യുവതിയുടെ കൈപ്പത്തികളും അറുത്തുമാറ്റിയ നിലയിലായിരുന്നു. മൃതദേഹം ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
യുവതിയെ മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കി വെട്ടിമാറ്റിയ ശേഷം മൃതദേഹം സെക്ടർ 108ലെ ഓവുചാലിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവരം ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
യുവതിയെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here