ബിന്ദുവിൻ്റെ കുടുംബത്തിനായി നാലുവരി ഫെയ്‌സ്ബുക്ക് പോസ്റ്റ്… മന്ത്രി വീണയുടെ അനുശോചനം

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുണ്ടായ അപകടത്തില്‍ ബിന്ദു എന്ന വീട്ടമ്മ മരിച്ചതില്‍ മൗനം വെടിഞ്ഞ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്ന മന്ത്രി ബിന്ദുവിന്റെ കുടുംബത്തെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും സമയം കണ്ടെത്തിയില്ല. ഒരു മന്ത്രിയും നേരെ ഇത്രയായിട്ടും ബിന്ദുവിന്റെ വീട്ടിലെത്തികയോ ബന്ധുക്കളെ കാണുകയോ ചെയ്തില്ല.

ഇതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഫെയ്‌സ്ബുക്കില്‍ നാലുവരി പോസ്റ്റുമായി മന്ത്രി വീണ എത്തിയത്. “കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും”.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top