തുടരെ ഹാർട്ട് അറ്റാക്ക് മരണം; പ്രശ്നം കോവിഡ് വാക്‌സിനല്ല; റിപ്പോർട്ട് പുറത്ത്

ഇന്ത്യയിൽ തുടരെ തുടരെ ഉണ്ടാകുന്ന ഹാർട്ട് അറ്റാക്ക് മരണങ്ങൾക്ക് പിന്നിൽ കോവിഡ് വാക്സിനുകൾ അല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിലുള്ള രോഗാവസ്ഥയും ജീവിതശൈലി രോഗങ്ങൾ കൊണ്ടാണ് മരണം സംഭവിക്കുന്നതെന്ന് പഠന റിപ്പോർട്ട്. ഐസിഎംആറും ന്യൂഡൽഹി എയിംസും ചേർന്ന് നടത്തിയ പഠനത്തിലാണ് വിലയിരുത്തൽ.
ചെറുപ്പക്കാരിലും മധ്യവയസ്കരിലും പെട്ടന്ന് ഉണ്ടാകുന്ന മരണവുമായി ബന്ധപ്പെട്ടാണ് പഠനം നടത്തിയത്. കോവിഡ് വാക്സിൻ മൂലമാണ് മരണം സംഭവിക്കുന്നതെന്ന പ്രചാരണം തെറ്റാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെ കോവിഡ് വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും നടത്തിയ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ അപൂർവമായി മാത്രമേ ഉണ്ടാകൂവെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
കർണാടകയിലെ ഹാസൻ ജില്ലയിൽ 40 ദിവസത്തിനിടെ 21 പേർ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. ഹാസനിലെ ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ കോവിഡ് വാക്‌സിനുമായി ബന്ധമുണ്ടെന്ന ഊഹാപോഹം തള്ളിക്കളയാനാകില്ലെന്ന് സിദ്ധരാമയ്യ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here