പഠിപ്പുമുടക്കി ശക്തമായ മഴയെത്തി; ഒമ്പത് ജില്ലകളിൽ സ്കൂളുകൾക്ക് അവധി

ഒരാഴ്ചയോളമായി തുടരുന്ന മഴ ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളത്തേക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് അവധി.
കനത്ത കാറ്റും മഴയും തുടരുന്നതിനാലും, വീണ്ടും അതിശക്ത മഴക്ക് മുന്നറിയിപ്പ് ഉള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും അവധിയാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് ബാധകമല്ല.
കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ എല്ലാ സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധിയാകും. പരീക്ഷകൾക്ക് മാറ്റമില്ല.
കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here