ജമ്മുവിലും ഹിമാചലിലും കനത്ത പ്രളയത്തിൽ 9 മരണം; മണ്ണിനടിയിൽ ഒട്ടേറെ പേർ; നിരവധി സ്ഥലങ്ങൾ ഒലിച്ചുപോയി

കനത്ത മഴയ്ക്ക് പിന്നാലെ ജമ്മു കാശ്മീരിലും ഹിമാചൽ പ്രദേശിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. തീർത്ഥാടന കേന്ദ്രമായ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായി. അപകടത്തിൽ 9 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേഘവിസ്ഫോടനവും പ്രദേശത്ത് ഉണ്ടായതായാണ് റിപ്പോർട്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത നിർദ്ദേശമാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള ഗതാഗതം വഴി തിരിച്ചു വിട്ടിട്ടുണ്ട്. ബിയാസ് നദിയും കരകവിഞ്ഞൊഴുകുന്നതായാണ് റിപ്പോർട്ട്. മണാലിയിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി. നിരവധി സ്ഥലങ്ങൾ ഒലിച്ചു പോയതാണ് വിവരം
ലേ മണാലി പാതയും അടച്ചിട്ടെന്ന് അധികൃതർ അറിയിച്ചു. ലോഡ് കയറ്റി വന്ന ട്രക്കും വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയതായാണ് വിവരം. ഒട്ടേറെ പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ട്. രക്ഷാ പ്രവർത്തനം നടത്തിവരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here