ചുംബനങ്ങൾ എത്ര തരം… ആലപ്പുഴ ജിംഖാനയിലെ എസ്കിമോ മുതൽ വാംപയർ ചുംബനങ്ങൾ വരെ

ആലപ്പുഴ ജിംഖാന സിനിമ പുറത്ത് ഇറങ്ങിയതോടെയാണ് ചുംബനങ്ങളെ പറ്റിയുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ചത്. ചുംബനം മനുഷ്യരെ സംബന്ധിച്ച് സ്നേഹപ്രകടനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ചുംബനത്തിനും പല രൂപങ്ങളുണ്ട്, ഓരോന്നിനും അതിന്റെതായ പ്രാധാന്യവും വ്യക്തമായ സ്നേഹസന്ദേശവുമുണ്ട്.
എസ്കിമോ ചുംബനം (Eskimo kiss) ‘ഇനുവിറ്റ്’ സമൂഹങ്ങൾക്കിടയിൽ പ്രചാരത്തിലുള്ളതാണ്. രണ്ടുപേർ പരസ്പരം സ്നേഹത്തോടെ മൂക്കുകൾ ഉരസുന്നു. ചൂടുപിടിക്കുന്ന കാലാവസ്ഥയിൽ താടിയിൽ വിയർപ്പ് നിറഞ്ഞിരിക്കാൻ സാധ്യതയുള്ളതിനാൽ, സാധാരണചുംബനം ഒഴിവാക്കാനാണ് ഈ രീതി തുടങ്ങിയത്. ഇന്നിത് കമിതാക്കൾ ഏറ്റെടുത്തു. കൂടാതെ കുട്ടികളോടുള്ള മാതാപിതാക്കളുടെ സ്നേഹപ്രകടനമായും കണക്കാക്കപ്പെടുന്നു.

ബട്ടർഫ്ലൈ ചുംബനം (Butterfly kiss) ഏറെ വികാരനിർഭരമായ ചുംബന രീതിയാണ്. കൺപീലികൾ കൊണ്ട് പരസ്പരം തഴുകുന്ന രീതിയാണ് ഇത്. ഒരു പൂമ്പാറ്റ ചിറകുകളടിച്ച് പറക്കുന്നത് പോലെ തോന്നിക്കുന്നത് കൊണ്ട് ‘ബട്ടർഫ്ലൈ’ എന്ന് പേര് ലഭിച്ചു. വലിയ സ്നേഹവും ആകർഷണവും പ്രകടിപ്പിക്കുന്ന ഒരു ഇനം ചുംബനരൂപമാണിത്.

വാംപയർ ചുംബനം (Vampire kiss) തീവ്രമായ കാമഭാവം നിറഞ്ഞ ചുംബനമാണ്. രക്തം കൂടിക്കാനായി കടിക്കുന്ന വിധത്തിൽ ചുംബിക്കുന്നതാണ് ഇത്. ശരീരത്തിൽ ചെറിയ പാടുകൾ ഉണ്ടാകാം. കഴുത്തിലൂടെയുള്ള തീവ്രമായ കടിയോടു കൂടിയുള്ള ചുംബനം വാംപയറുകളുടെ ശൈലി അനുസ്മരിപ്പിക്കുന്നത് കൊണ്ടാണ് ഈ പേര്. എന്നാൽ വേദന നൽകാതെ പാഷൻ പ്രകടിപ്പിക്കാൻ ആണ് പലരും ഇത് പ്രയോഗിക്കുന്നത്.

ഹിക്കി (Hickey kiss) എന്ന് പറയുന്നത് ചുംബനം ചർമ്മത്തിൽ ചെറിയ പാടുകള് ഉണ്ടാക്കുന്നതാണ്. അതായത്, രക്തക്കുഴലുകൾ പൊട്ടിപ്പോകുന്നതിലൂടെ ഉണ്ടാകുന്ന കടുംനിറമുള്ള മാർക്കുകൾ രൂപപ്പെടും. ചിലർക്ക് ഇത് സ്നേഹത്തിന്റെ തീവ്ര അടയാളം ആയി തോന്നുമ്പോൾ, മറ്റുള്ളവർക്ക് ഇത് സ്വകാര്യതയുടെ ലംഘനമായി തോന്നാം.

ഇവയൊക്കെ ചുംബനത്തിന്റെ വിവിധരൂപങ്ങളാണ്. ഇവയൊരോന്നിലും സ്നേഹത്തിന്റെ പ്രത്യേക ഭാവങ്ങളേയും, വ്യക്തിത്വങ്ങളെയും പ്രതിഫലിപ്പിക്കപ്പെടുന്നു. സ്നേഹം പങ്കുവെക്കുന്നതിനും, ബന്ധം ആഴപ്പെടുത്തുന്നതിനും ഉള്ള ഇത്തരം ചെറിയ സന്ദേശങ്ങൾ സംസ്കാരപരമായും മാനസികമായും ഏറെ പ്രാധാന്യമുള്ളവയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here