കുളിമുറിയിൽ ഒളിക്യാമറ!! പോരാത്തതിന് ബലാൽസംഗ ഭീഷണിയും… വീട്ടുടമക്കെതിരെ പരാതിയുമായി വാടകക്കാരി

ഉത്തർ പ്രദേശ് ലഖ്‌നൗവിൽ വാടകക്ക് നൽകിയ വീടിൻ്റെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച വീട്ടുടമസ്ഥൻ കുടുങ്ങി. ക്യാമറ വൈ-ഫൈയിൽ കണക്ട് ചെയ്ത് ദൃശ്യങ്ങൾ ലൈവായി കാണുകയായിരുന്നു എന്നാണ് ആരോപണം. കുളിമുറിയിലുള്ള ക്യാമറ കണ്ടെത്തി പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

വീട്ടുടമസ്ഥൻ തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും എതിർക്കുന്നതോടെ മുറിയിൽ പൂട്ടിയിട്ടെന്നും പരാതിയിൽ പറയുന്നു. പൊലീസിൽ അറിയിച്ചാൽ വാടകക്കാരിയുടെ വീട്ടുകാരെ കൊല്ലുമെന്ന് വീട്ടുടമസ്ഥൻ ഭീഷണിപ്പെടുത്തി എന്നും പൊലീസ് പറയുന്നു. ദുബഗ്ഗ പോലീസ് വീട്ടുടമക്കെതിരെ കേസെടുത്തു.

ഒളിക്യാമറ കണ്ടെത്തി നീക്കം ചെയ്തപ്പോൾ മാപ്പപേക്ഷയുമായി എത്തി. എന്നാൽ പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ കടന്നുപിടിച്ചു ബലാത്സംഗത്തിന് ശ്രമിച്ചു. സഹോദരിയെ ബലാത്സംഗം ചെയ്യുമെന്നും അമ്മയെ കൊല്ലുമെന്നും വരെ ഭീഷണി ഉണ്ടായെന്നും പരാതിയിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top