പതഞ്ജലി പരസ്യങ്ങൾക്ക് ഹൈക്കോടതി വിലക്ക്; ബാബ രാംദേവിന് വീണ്ടും തിരിച്ചടി

ഡാബർ ച്യവനപ്രാശിനെതിരെ അപകീർത്തികരമായ പരസ്യങ്ങൾ നൽകുന്നതിൽ നിന്ന് പതഞ്ജലിയെ കോടതി വിലക്കി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ചെയ്യുന്ന പരസ്യം നൽകുന്നത് നിർത്തണമെന്ന് ഡൽഹി ഹൈക്കോടതി. മറ്റ് ബ്രാൻഡുകൾ വിൽക്കുന്ന ച്യവനപ്രാശിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്നും കുട്ടികൾക്ക് ഹാനികരമാണെന്നുമായിരുന്നു പരസ്യം. റൂഹ് അഫ്സ പാനീയത്തിനെതിരെയുള്ള അധിക്ഷേപ പരസ്യം നൽകിയതിനും പതഞ്ജലിയെ ഹൈക്കോടതി വിലക്കിയിരുന്നു.

അലോപ്പതിയെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയതിന് കഴിഞ്ഞ വർഷം സുപ്രീം കോടതി ബാബ രാംദേവിനെതിരെ നടപടിയെടുത്തിരുന്നു. നിരവധി തവണ ക്ഷമാപണം നടത്തുകയും നിരവധി തവണ നേരിട്ട് ഹാജരാകുകയും ചെയ്തതിന് ശേഷമാണ്, രാംദേവിനും പതഞ്ജലിക്കുമെതിരെ ഫയൽ ചെയ്ത കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top