ദുരന്തബാധിതരെ ദുരിതത്തിലാക്കുന്ന കേന്ദ്രനടപടി; ‘ഇത് അവസാന അവസരമെന്ന്’ ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. എത്രയും പെട്ടെന്ന് തീരുമാനം അറിയിക്കണമെന്നും ഇത് അവസാന അവസരമാണെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ സുന്ദരേശനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.

Also Read : വയനാടിന് കേന്ദ്ര സഹായം ലഭ്യമായില്ലെന്ന് മുഖ്യമന്ത്രി; ദുരന്തബാധിതരെ രണ്ട് ടൗൺഷിപ്പുകളിലായി പുനരധിവസിപ്പിക്കും

ഓണാവധിയല്ലേ, അതിന് ശേഷം തീരുമാനം അറിയിക്കാം എന്നായിരുന്നു സുന്ദരേശൻ കോടതിയിൽ പറഞ്ഞത്. സെപ്റ്റംബർ 10 അവസാന അവസരമായിരിക്കുമെന്നാണ് കോടതി പറഞ്ഞു. ദുരിതബാധിതരുടെ വായ്‌പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേ രീതിയിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാരിന് വായ്‌പ എഴുതിത്തള്ളിക്കൂട എന്ന് ഹൈക്കോടതി ചോദിച്ചു.

Also Read : മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട്; കച്ചവടം നഷ്ടപ്പെട്ടവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് മന്ത്രി കെ രാജൻ

പുനർനിർമാണ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി പോസ്‌റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്മെൻ്റ് (പിഡിഎൻഎ) അനുസരിച്ച് കേരളം 2200 കോടി രൂപയുടെ പാക്കേജ് ചോദിച്ചിട്ടുണ്ടെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top