ജെ എസ് കെ വിഷയത്തിൽ അസാധാരണ നീക്കവുമായി ഹൈക്കോടതി; മറുപടിയില്ലാതെ സെൻസർ ബോർഡ്

‘ജാനകി വെഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് അസാധാരണ നീക്കവുമായി കോടതി. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ജാനകി എന്ന പേര് ചൂണ്ടിക്കാട്ടി സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടിക്കെതിരെ നിർമ്മാതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ശനിയാഴ്ച സിനിമ കണ്ട ശേഷം ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പാലാരിവട്ടത്തെ ലാൽ മീഡിയ സ്റ്റുഡിയോയിൽ വച്ച് ജസ്റ്റിസ് നാഗരേഷ് സിനിമ കാണും.

Also Read : ‘സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്’ ഹൈക്കോടതിയുടെ ചോദ്യം; മൗനം വെടിയാതെ സുരേഷ് ഗോപി

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്നും ആരുടെ മതവികാരത്തെയാണ് അത് വൃണപ്പെടുത്തുന്നതെന്നുമുള്ള ചോദ്യത്തിന് സെൻസർ ബോർഡ് അഭിഭാഷകർക്ക് ഇപ്രാവശ്യവും മറുപടിയുണ്ടായിരുന്നില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഇനിയും സമയം വേണമെന്ന കഴിഞ്ഞ പ്രാവശ്യത്തെ വാദം തന്നെയാണ് സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് അഭിനവ് ചന്ദ്രചൂഡ് പറഞ്ഞത്.

Also Read : ഹിന്ദു ദൈവത്തിന്‍റെ പേര് സിനിമക്ക് പാടില്ല; സുരേഷ് ഗോപി ചിത്രത്തിന് സെൻസർ ബോർഡിന്റെ കട്ട്

ഒരു സിനിമ പുറത്തിറക്കണമെങ്കിൽ കോടതി കാണേണ്ട അവസ്ഥ നിർഭാഗ്യകരമാണ്. വിപണി സാധ്യതകൾ മനസ്സിലാക്കി നിശ്ചയിക്കുന്ന തീയതി മാറ്റേണ്ടി വരുന്ന സാഹചര്യം സിനിമയുടെ ബിസിനസിനെ ബാധിക്കും. നിലവിൽ മലയാളത്തിൽ ഇരുപതോളം സിനിമകളുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ആ സിനിമകളുടെയും അണിയറ പ്രവർത്തകർ ആശങ്കയിലാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top