അരുന്ധതി റോയിയുടെ പുസ്തക കവർ വിവാദത്തിൽ ഹർജി തള്ളി കോടതി; പരാതിക്കാരന് രൂക്ഷ വിമർശനം

അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ കവർ ചിത്രത്തിൽ എഴുത്തുകാരി പുകവലിക്കുന്നത് കാണിച്ചതിനെതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നിയമപരമായ മുന്നറിയിപ്പ് ലേബൽ പതിച്ചിട്ടില്ലെങ്കിൽ പുസ്തകത്തിന്റെ വിൽപ്പന തടയണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ‘പൊതുതാൽപര്യ ഹർജി പ്രശസ്തിയ്ക്ക് വേണ്ടി ഉപയോഗിക്കരുതെന്നും’ കോടതി കർശനമായി നിർദ്ദേശിച്ചു. അഭിഭാഷകനായ എ രാജസിംഹനാണ് കവർ പേജിലെ ചിത്രം നിയമവിരുദ്ധമാണെന്ന് ആരോപിച്ചു ഹൈക്കോടതിയെ സമീപിച്ചത്. മുന്നറിയിപ്പില്ലാത്ത കവർപേജിലെ ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. അതുകൊണ്ടു തന്നെ പുസ്തകത്തിൻ്റെ വിൽപ്പന തടയണമെന്നും ഹർജിയിൽ ആവശ്യപെട്ടിരുന്നു.
എന്നാൽ, കവർ പേജിൽ നിയമപരമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാതെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഇതിനെ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. വിദഗ്ധ സമിതിക്ക് മുന്നിലാണ് പുകവലി ചിത്രവുമായി ബന്ധപ്പെട്ട പരാതികൾ നൽകേണ്ടത്. എന്നാൽ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നിൽ പ്രശസ്തി നേടുക എന്ന ലക്ഷ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here