വൈസ് ചാൻസലർ നിയമനം; സർക്കാരിന് ഹൈക്കോടതി വിമർശനം

കേരളത്തിലെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാത്തതില്‍ ഹൈക്കോടതി വിമർശനം. സംസ്ഥാന സര്‍ക്കാരിനും ചാന്‍സലര്‍ക്കും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെയാണ് വിമര്‍ശനം. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് കോടതി നിരീക്ഷണം.

വൈസ് ചാൻസലർ ഇല്ലാത്ത സാഹചര്യം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. പ്രശ്‌നം പരിഹരിച്ച് സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള വിസിയുടെ അധികച്ചുമതല ഡോ. മോഹന്‍ കുന്നുമ്മലിന് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലെ വിധിയിലാണ് വിമർശനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top